സംസ്ഥാനത്തെ 27 തദ്ദേശ സ്വയംഭരണ വാഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് നേട്ടം. യുഡിഎഫ് 15 ഉം, എല്‍.ഡി.എഫ് 11 ഉം, ബി.ജെ.പി ഒരു സീറ്റും നേടി. നേരത്തെ 11 സീറ്റുകള്‍ ഉണ്ടായിരുന്ന യുഡിഎഫ് 4 സീറ്റ് വര്‍ധിപ്പിച്ച് 15 ആക്കിയപ്പോള്‍ 13 സീറ്റ് ഉണ്ടായിരുന്ന എല്‍ഡിഎഫിന് രണ്ടെണ്ണം നഷ്ടമായി. 3 സ്വതന്ത സീറ്റുകള്‍ ആയിരുന്നു മുന്‍പ് എങ്കില്‍ ഇത്തവണ ബാക്കി ഒരു സീറ്റ് ബിജെപിയും നേടി.
കഴിഞ്ഞ തവണ ജയിച്ച രണ്ടു സീറ്റുകള്‍ എല്‍.ഡി.എഫിന് നഷ്ടമായി. യുഡിഎഫ് നാല് എല്‍ഡിഎഫ് വാര്‍ഡും രണ്ട് സ്വതന്ത്രര്‍ ജയിച്ച വാര്‍ഡും പിടിച്ചെടുത്തു. എല്‍ഡിഎഫ് രണ്ട് യുഡിഎഫ് സീറ്റും ഒരു സ്വതന്ത്രന്റെ സീറ്റും പിടിച്ചു.
കോഴിക്കോട് ജില്ലയില്‍ ഉപതെരെഞ്ഞെടുപ്പ് നടന്ന മൂന്നില്‍ രണ്ടിടത്തും എല്‍.ഡി.എഫിന് വിജയം. കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പുവ്വാട്ടുപറമ്പ് ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വാര്‍ഡ് നിലനിര്‍ത്തി. എം.പിയായ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യാ ഹരിദാസ് രാജിവെച്ചതിനെ തുടര്‍ന്നായിരുന്നു ഉപ തെരഞ്ഞെടുപ്പ്. യു.ഡി.എഫിലെ നസീബാറാ യി യാണ് വിജയി. യു.ഡി.എഫ് എം.പിമാരായ വി.കെ ശ്രീകണ്ഠന്‍ രാജി വെച്ച സീറ്റും യു.ഡി.എഫ് നിലനിര്‍ത്തി.
്