കോഴിക്കോട്: കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയി പിടിയിലായ പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചു. പ്രതിയുമായി സമ്ബര്‍ക്കത്തിലായ കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനിലെ പത്ത് പൊലീസുകാര്‍ നിരീക്ഷണത്തില്‍ പോയി. പ്രതി കൊവിഡ് പോസിറ്റീവായ വിവരം ആരോഗ്യ വകുപ്പ് അറിയിച്ചില്ലെന്ന് പരാതി പൊലീസുകാര്‍ക്കിടയില്‍ ഉയരുന്നുണ്ട്.
കഴിഞ്ഞ മാസം 22 ന് ചാടിപ്പോയ പ്രതി പിടിയിലായത് 24 നായിരുന്നു. എന്നാല്‍ കൊവിഡ് പരിശോധനാ ഫലം അറിഞ്ഞത് ഇന്നലെ രാത്രി പൊലീസ് വിളിച്ച് ചോദിച്ചപ്പോള്‍ മാത്രമാണ്. പ്രതിക്ക് കൊവിഡുണ്ടെന്ന് അറിയിക്കാന്‍ പോലും അധികൃതര്‍ തയ്യാറായില്ലെന്നാണ് ആക്ഷേപം.