കോഴിക്കോട്: കുന്ദമംഗലം മില്‍മ റോഡില്‍ ആലിയ മെഡിക്കല്‍സിന് മുന്നില്‍ വെച്ച് ലോറിക്കടിയില്‍ പെട്ട് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന് മരിച്ചു. ഗുണ്ടല്‍പേട്ട സ്വദേശി സിഗ്ദ ഗൗഡയാണ് മരിച്ചത്. ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരികെ, ബന്ധുക്കള്‍ തുടര്‍ ചികിത്സയ്ക്കായി നാട്ടിലേക്ക് കൊണ്ട് പോകുമ്പോള്‍ ആണ് മരിച്ചത്. ഇന്നലെ രാവിലെ ആയിരുന്നു അപകടം. കാലിന് മുകളിലുടെയാണ് ലോറി കയറിയത്. പെരിങ്ങളം ഭാഗത്തേക്ക് ജംഷനില്‍ നിന്ന് തിരിയുന്ന ലോറിക്കടിയിലാണ് വയോധികന് പെട്ടത്.
ലോറിക്കടിയില്‍ പെട്ട് ചികിത്സയിലായിരുന്ന വയോധികന് മരിച്ചു

