Trending

മഞ്ചേശ്വരത്ത് പൂട്ടിയിട്ട വീട്ടിൽ നിന്ന് 22 പവൻ സ്വർണ്ണാഭരണങ്ങൾ കവർന്നു

കാസർഗോഡ് ഒരിടവേളയ്ക്ക് ശേഷം മഞ്ചേശ്വരം – കുമ്പള ഭാഗത്ത് വീണ്ടും മോഷണം. ബീച്ച് റോഡിലെ നവീൻ മൊന്തേരയുടെ വീട്ടിൽ നിന്ന് 22 പവൻ സ്വർണ്ണാഭരണങ്ങൾ ആണ് മോഷണം പോയത്. ഇന്നലെ വൈകുന്നേരമാണ് മോഷണ വിവരം പുറത്ത് അറിയുന്നത്.ഇരുനില വീടിന്റെ പിൻഭാഗത്തെ വാതിൽ കുത്തി തുറന്ന നിലയിൽ കണ്ടെത്തിയിട്ടുണ്ട്.ഏപ്രിൽ 21 ന് നവീനും കുടുംബവും വിദേശത്തേക്ക് പോയി ഇന്നലെയാണ് തിരിച്ചെത്തിയത്. അപ്പോഴാണ് മോഷണ വിവരം അറിയുന്നത്.മോഷ്ട്ടാക്കളെ കുറിച്ചുള്ള സൂചനകൾ ഇതുവരെ ലഭിച്ചിട്ടില്ല. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുകയാണ്. മുൻപും മഞ്ചേശ്വരം – കുമ്പള ഭാഗത്ത് തുടർച്ചയായ മോഷണങ്ങൾ പതിവായിരുന്നു ഇപ്പോൾ ഒരിടവേളയ്ക്ക് ശേഷമാണ് വീണ്ടും പ്രദേശത്ത് മോഷണങ്ങൾ നടക്കുന്നത്.

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!