Kerala News

സ്വവർഗ വിവാഹം വേണ്ട; നിലപാട് കേന്ദ്രസർക്കാരിനെ അറിയിച്ച് സീറോമലബാർ സഭ

സ്വവർഗ വിവാഹത്തെ എതിർത്ത് സീറോ മലബാർ സഭ. സഭയുടെ നിലപാട് കേന്ദ്രസർക്കാരിനെ അറിയിക്കുകയും സ്വവർഗ വിവാഹത്തെ കോടതിയിൽ എതിർത്ത കേന്ദ്ര സർക്കാർ നിലപടിന് അഭിനന്ദനം രേഖപെടുത്തുകയും ചെയ്തു.
സ്വവർഗ വിവാഹം നിയമവിധേയമാക്കണം എന്ന ഹർജിയിൽ സുപ്രിം കോടതി കേന്ദ്ര സർക്കാരിന്റെ നിലപാട് അറിയക്കാൻ ആവശ്യപ്പെട്ട പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ പൊതുസമൂഹത്തിൻ്റെ പ്രതികരണങ്ങൾ ആരാഞ്ഞിരുന്നു. ഇതേ തുടർന്നാണ് സഭ നിലപാട് വ്യക്തമാക്കിയത്.

ഇതുപ്രകാരം സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ സഭയുടെ പ്രതികരണം രാഷ്ട്രപതിയെ ഔദ്യോഗികമായി അറിയിച്ചു. ‘ഭാരതീയ സംസ്കാരത്തിൽ വിവാഹം എതിർലിംഗത്തിലുള്ള രണ്ടു വ്യക്തികൾ തമ്മിലുള്ള ബന്ധമാണ്’ എന്നാണ് സഭയുടെ പ്രതികരണത്തിലുള്ളത്. എന്നാൽ, ലൈംഗികതയുടെ തലത്തിൽ മാനസികവും ശാരീരികവുമായ വ്യതിയാനങ്ങളുള്ളവരെ സഭ കരുണയോടെ കാണുന്നുവെന്നും അവർക്കെതിരായ വിവേചനങ്ങളെ എതിർക്കുകയും ചെയ്യുന്നു എന്ന് സഭ വ്യക്തമാക്കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!