Sports

പാറ്റേൺ സ്പോർട്സ് സെൻറർ കെട്ടിടം ഉദ്ഘാടനം ചെയ്തു

കുന്ദമംഗലം: കാരന്തൂർ പാറ്റേൺ സ്പോർട്സ് വോളിബോൾ കോച്ചിംഗ് സെന്ററിന് ജില്ല പഞ്ചായത്ത് നിർമിച്ച് നൽകിയ കെട്ടിടം ഉദ്ഘാടനം ചെയ്തു.ജനകീയ ആസൂത്രണ പദ്ധതിയിൽ 20 ലക്ഷം രൂപയാണ് കെട്ടിട നിർമാണത്തിന് ചെലവായത്. രണ്ട് നിലകളിലായുള്ള കെട്ടിടത്തിൽ ഓഡിറ്റോറിയവും കോച്ചിംഗ് ക്യാമ്പിലെ കുട്ടികൾക്ക് താമസിക്കുന്നതിനുള്ള സൗകര്യവുമുണ്ട്.
ജില്ല പഞ്ചായത്ത് പ്രസിഡണ്ട്
ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു.
സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ മുക്കം മുഹമ്മദ് അധ്യക്ഷത വഹിച്ചു. സമയബന്ധിതമായും വൃത്തിയായും കെട്ടിട നിർമാണം പൂർത്തിയാക്കിയ കരാറ് കാരൻ ബഷീർ കൊടിയത്തൂരിന് ഉപഹാരം നൽകി.കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലീന വാസുദേവൻ, സംസ്ഥാന മദ്റസ അധ്യാപക ക്ഷേമനിധി ബോർഡ് ചെയർമാൻ സൂര്യ ഗഫൂർ, പഞ്ചായത്ത് മെമ്പർമാരായ പടാളിയിൽ ബഷീർ,
ഷൈജ വളപ്പിൽ, ജില്ല വോളിബോൾ അസോസിയേഷൻ പ്രസിഡണ്ട് സി. സത്യൻ, എം.കെ.മോഹൻദാസ്, ബാബു നെല്ലൂളി, ജനാർദ്ദനൻ കളരികണ്ടി,പാറ്റേൺ പ്രസിഡണ്ട് എ.മൂസ്സ ഹാജി, ട്രഷറർ പി.ഹസ്സൻ ഹാജി, വൈ: പ്രസി: പി.എൻ.ശശിധരൻ, കെ.മൊയ്തീൻകോയ, പ്രസാദ് എന്നിവർ സംസാരിച്ചു. ജില്ല പഞ്ചായത്ത് മെമ്പർ രജനി തടത്തിൽ
സ്വാഗതവും, പാറ്റേൺ സെക്രട്ടറി സി.യുസഫ് നന്ദിയും പറഞ്ഞു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Sports

ടെന്നിസ് ബോള്‍ ടീമിനെ അജിത്തും ഷാനി ജോസഫും നയിക്കും

താ​മ​ര​ശേ​രി: ജി​ല്ലാ ടെ​ന്നീ​സ് ബോ​ള്‍ ടീ​മി​നെ പി.​എ​സ്. അ​ജി​ത്തും ഷാ​നി ജോ​സ​ഫും ന​യി​ക്കും. മു​ഹ​മ്മ​ദ് സാ​ലു, പി. ​മു​ഹ​മ്മ​ദ് ഫാ​ഹി​സ്, ആ​ദീം നി​ഹാ​ല്‍, പി.​എം. മു​ഹ​മ്മ​ദ് അ​സ്നാ​ദ്,
Sports

കുന്ദമംഗലത്തിന്റെ വോളിബോള്‍ താരം എസ്.ഐ യൂസഫ് സര്‍വ്വീസില്‍ റിട്ടയര്‍ ചെയ്യുന്നു

കുന്ദമംഗലത്തുകാരുടെ അഭിമാനവും വോളിബോള്‍ താരവുമായ എസ്.ഐ യൂസുഫ് സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നു. നീണ്ട 35 വര്‍ഷത്തെ സര്‍വ്വീസിനൊടുവിലാണ് അദ്ദേഹം വിരമിക്കുന്നത്. കുന്ദമംഗലം യു.പി സ്‌കൂളില്‍ നിന്നും വോളിബോള്‍
error: Protected Content !!