Kerala

ഹണിട്രാപ്പിൽ കുടുക്കാൻ ശ്രമിച്ചെന്ന പരാതിയിൽ യുവതിയും യുവാവും പിടിയിൽ:പെരുവള്ളൂർ സ്വദേശിയുടെ പരാതിയിലാണ് നടപടി

മലപ്പുറം തിരൂരങ്ങാടിയിയിൽ യുവാവിനെ ഹണിട്രാപ്പിൽ കുടുക്കാൻ ശ്രമിച്ചെന്ന പരാതിയിൽ യുവതിയും യുവാവും പിടിയിൽ. വയനാട് സ്വദേശിയും മലപ്പുറം കോട്ടക്കലിൽ താമസക്കാരിയുമായ മുബഷിറ ജുമൈല (24), സുഹൃത്ത് മുക്കം സ്വദേശി അർഷദ് ബാബു (30) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെരുവള്ളൂർ സ്വദേശിയായ 27കാരൻറെ പരാതിയിലാണ് നടപടി. യുവതി 15 ലക്ഷം രൂപ ആവശ്യപ്പെട്ട് തന്നെ ഹണിട്രാപ്പിൽപ്പെടുത്താൻ ശ്രമിച്ചെന്നാണ് പരാതി. മുബഷിറ പരാതിക്കാരനായ യുവാവിൽ നിന്നും ഗർഭിണിയായിരുന്നു. ഈ വിവരം പുറത്തുപറയാതിരിക്കാനാണ് പണം ആവശ്യപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. പരാതിക്കാരനായ യുവാവിന്‍റെ സ്ഥാപനത്തിൽ നേരത്തെ മുബഷിറ ജോലി ചെയ്തിരുന്നു. ഇവിടെ വച്ചുണ്ടായ പരിചയത്തിൽ യുവാവുമായി ഇവർ ലൈംഗിക ബന്ധത്തിലേർപ്പെടുകയും ഗർഭിണിയാകുകയും ചെയ്തെന്നാണ് പൊലീസ് നൽകുന്ന വിവരം. പിന്നീട് യുവതി ഗർഭച്ഛിദ്രം നടത്തുകയായിരുന്നു. എന്നാൽ ഈ വിവരം പുറത്തുപറയാതിരിക്കാൻ 15 ലക്ഷം ആവശ്യപ്പെട്ട് മുബഷിറ പരാതിക്കാരനെ നിരന്തരം ഭീഷണിപ്പെടുത്തുകയായിരുന്നു. ആദ്യഘട്ടത്തിൽ തിരൂരങ്ങാടി കൊളപ്പുറത്തുവച്ച് യുവാവ് മുബഷിറയ്ക്ക് 50,000 രൂപ നൽകിയിരുന്നു. എന്നാൽ, ഇതിനുശേഷവും പണം ചോദിച്ചു ഭീഷണി തുടർന്നതോടെ യുവാവ് മലപ്പുറം ജില്ല പൊലീസ് മേധാവിക്കു പരാതി നൽകിയത്. തുടർന്ന് അന്വേഷണം നടത്തിയ പൊലീസ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.യുവതി ആവശ്യപ്പെട്ട പണം നൽകാമെന്ന് പറഞ്ഞു വിളിച്ചുവരുത്തിയാണ് ഇവരെ പൊലീസ് വലയിലാക്കിയത്. താൻ ബി.ഡി.എസ് വിദ്യാർഥിനിയാണെന്നാണ് യുവതി നേരത്തെ അവകാശപ്പെട്ടിരുന്നത്. എന്നാൽ അന്വേഷണത്തിൽ ഇത് വ്യാജമാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കിയ ശേഷം തുടർ നടപടികള്‍ സ്വീകരിക്കും. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നതടക്കം അന്വേഷിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!