പോത്തുകല്ലിൽ ചാലിയാർ പുഴ കടന്ന് വയനാട്ടിലേക്ക് രക്ഷപ്രവർത്തനത്തിന് പോയ 3 യുവാക്കൾ വനത്തിൽ കുടുങ്ങി. പോത്തുകല്ല് മുണ്ടേരി സ്വദേശികളായ സാലി, റിയാസ്, മുഹ്സിന്‍ എന്നിവരാണ് സൂചിപ്പാറ വെള്ളച്ചാട്ടത്തിന് സമീപം പാറയില്‍ കുടുങ്ങിയിരിക്കുന്നത്. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമം ആരംഭിച്ചു. ഇന്നലെയാണ് അവർ സൂചിപ്പാറ മേഖലയിലേക്ക് പോയത്. ഇവിടെ അപകടഭീഷണിയുള്ള സ്ഥലമാണ്. സൂചിപ്പാറ മേഖലയില്‍ നിരവധി മൃതദേഹങ്ങളുണ്ടെന്നും അവിടെയാണ് തെരച്ചില്‍ നടത്തേണ്ടതെന്നും മാധ്യമങ്ങളോട് സംസാരിക്കുന്ന അവസരത്തില്‍ പറഞ്ഞിരുന്നു.
ചാലിയാർ പുഴ കടന്ന് രക്ഷാ ദൗത്യത്തിന് പോയ 3 യുവാക്കൾ വനത്തിൽ കുടുങ്ങി; രക്ഷപ്പെടുത്താനുള്ള ശ്രമം ആരംഭിച്ചു

