വയനാട് ഉരുള്‍പൊട്ടലില്‍ മരണം മൂന്നൂറ്റി മുപ്പതു കഴിഞ്ഞു. ദുരന്തത്തില്‍ 29 കുട്ടികള്‍ മരിച്ചെന്നും സ്ഥിരീകരണം.146 മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. തിരിച്ചറിയാന്‍ കഴിയാത്ത 74 മൃതദേഹം ഇന്ന് പൊതുശ്മശാനങ്ങളില്‍ സംസ്കരിക്കും. മുണ്ടക്കൈയും പുഞ്ചിരിമട്ടവും കേന്ദ്രീകരിച്ചാണ് ഇന്ന് തിരച്ചില്‍ നടക്കുന്നത്.206 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. 84 പേര്‍ ആശുപത്രിയില്‍ ചിക്തസയിലാണ്. 91 ദുരിതാശ്വാസ ക്യാമ്പുകളിലായി 9328 പേര്‍ കഴിയുന്നുണ്ട്.
മഹാദുരന്തം, തീരാനോവ് ; വയനാട് ഉരുള്‍പൊട്ടലില്‍ മരണം 330 കഴിഞ്ഞു, തിരച്ചിൽ അഞ്ചാം നാളിലേക്ക്

