Trending

ഓട്ടോ തൊഴിലാളിയായ ഷിനീഷിന് സഹപ്രവർത്തകരുടെ കൈത്താങ്ങ്

കുന്ദമംഗലം: ഗുരുതര രോഗബാധിതനായി ചികിത്സയിൽ കഴിയുന്ന ഓട്ടോ തൊഴിലാളി ഷിനീഷിന് സഹായഹസ്തവുമായി സഹപ്രവർത്തകർ രംഗത്തെത്തി. ഓട്ടോ സൗഹൃദ കൂട്ടായ്മ കുന്ദമംഗലത്തിന്റെ നേതൃത്വത്തിൽ ചികിത്സാ ധനസഹായ സമാഹരണം നടത്തി.
ഓട്ടോ തൊഴിലാളികളൾ നൽകിയ ധനസഹായം കുന്ദമംഗലം പഞ്ചായത്ത് പ്രസിഡണ്ട് സംജിത്ത് മുഖാന്തരം ചികിത്സാ ധനസഹായ കമ്മിറ്റിക്ക് കൈമാറി.
പ്രതിസന്ധി ഘട്ടത്തിൽ സഹപ്രവർത്തകനെ ചേർത്തുപിടിച്ച ഓട്ടോ തൊഴിലാളികളുടെ ഈ പ്രവർത്തനം സാമൂഹിക പ്രതിബദ്ധതയുടെയും കൂട്ടായ്മയുടെയും മികച്ച മാതൃകയാണെന്ന് ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ഷിനീഷിന്റെ ചികിത്സയ്ക്കായി കൂടുതൽ പേരുടെ സഹായവും പിന്തുണയും അഭ്യർഥിച്ചിട്ടുണ്ട്.

സഹായം നൽകാൻ ആഗ്രഹിക്കുന്നവർക്ക് താഴെ പറയുന്ന ബാങ്ക് അക്കൗണ്ടിലേക്ക് തുക അയയ്ക്കാവുന്നതാണ്.

അക്കൗണ്ട് ഉടമ: Minnath K & Anisha P
ബാങ്ക്: Punjab National Bank, Kunnamangalam
അക്കൗണ്ട് നമ്പർ: 4304000105071252
IFSC: PUNB0430400
കൺവീനർ: 8921485514

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!