തിരുവനന്തപുരം: മുൻ ഇടുക്കി സബ് കളക്ടർ ശ്രീറാം വെങ്കട്ടരാമനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുക്കാൻ ഡി.ജി.പിയുടെ നിര്‍ദ്ദേശം. മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയാക്കിയ ശേഷം ആശുപത്രിയിലെത്തിയ ശ്രീറാമിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തും.
സ്വകാര്യ ആശുപത്രിയില്‍ നിന്ന് ശ്രീറാമിനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റാനും നിര്‍ദ്ദേശമുണ്ട്.
കൊല്ലത്ത് സിറാജ് പ്രമോഷന്‍ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്ത ശേഷം തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്നു ബഷീര്‍. ഹെൽമെറ്റില്ലാതെ വാഹനം ഓടിച്ചതിനും ഓവർ സ്പീഡിൽ വാഹനം ഓടിച്ചതിനും മുൻപ് പിഴ അടയ്‌ക്കേണ്ടി വന്നിട്ടുണ്ട് കളക്ടർക്ക്, ഇതിനെല്ലാം എതിരെ രൂക്ഷ വിമർശനമാണ് അദ്ദേഹത്തിനെതിരെ വന്നു കൊണ്ടിരിക്കുന്നത് .