കോഴിക്കോട്: കുന്ദമംഗലം മില്‍മ റോഡില്‍ ആലിയ മെഡിക്കല്‍സിന് മുന്നില്‍ വെച്ച് ലോറിക്കടിയില്‍ പെട്ട് വയോധിക്കന് ഗുരുതര പരിക്ക്. ഗുണ്ടല്‍പേട്ട സ്വദേശി സിഗ്ദ ഗൗഡയ്ക്കാണ് ഗുരുതര പരിക്കേറ്റത്. ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. കാലിന് മുകളിലുടെയാണ് ലോറി കയറിയത്. ഇന്ന് രാവിലെയാണ് അപകടം. പെരിങ്ങളം ഭാഗത്തേക്ക് ജംഷനില്‍ നിന്ന് തിരിയുന്ന ലോറിക്കടിയിലാണ് വയോധികന്‍ പെട്ടത്.
കുന്ദമംഗലത്ത് ലോറിക്കടിയില്‍ പെട്ട് വയോധികന് ഗുരുതര പരിക്ക്

