Kerala kerala

ദളിത് സ്ത്രീയെ വ്യാജമോഷണ കേസില്‍ കുടുക്കിയ സംഭവം; ക്രൈം ബ്രാഞ്ച് യുവതിയുടെ മൊഴി രേഖപ്പെടുത്തി

പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ ദളിത് സ്ത്രീയെ അന്യായമായി കസ്റ്റഡിയില്‍ വച്ച് മാനസികമായി പീഡിപ്പിച്ച കേസില്‍ മൊഴി രേഖപ്പെടുത്തി ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം. പത്തനംതിട്ട ജില്ല ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ വിദ്യധരനാണ് ബിന്ദുവിന്റെ മൊഴി രേഖപ്പെടുത്തിയത്. അന്വേഷണത്തിലൂടെ സത്യം പുറത്തുവരുമെന്ന് ബിന്ദു പറഞ്ഞു.

രാവിലെ 10 മണിയോടെ നെടുമങ്ങാട്ടെ വീട്ടിലെത്തിയാണ് പത്തനംതിട്ട ജില്ല ക്രൈം ബ്രാഞ്ച് സംഘം ബിന്ദുവിന്റെ മൊഴി രേഖപ്പെടുത്തിയത്. പരാതിയില്‍ പറഞ്ഞ നിലവില്‍ സസ് പെന്‍ഷനിലുള്ള എസ് ഐ എസ് ജി പ്രസാദ്, എ എസ് ഐ പ്രസന്നനന്‍ എന്നിവര്‍ക്കെതിരെ ബിന്ദു മൊഴി നല്‍കി. പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ 20 മണിക്കൂറിലധികം കസ്റ്റഡിയില്‍ വെച്ചുവെന്നും ബിന്ദു പറഞ്ഞു.

ബിന്ദുവിനെതിരെ മോഷണ പരാതി നല്‍കിയ വീട്ടുടമയില്‍ നിന്നും മൊഴി ശേഖരിക്കും. പേരൂര്‍ക്കട പോലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും. ജില്ലയ്ക്ക് പുറത്തുനിന്നുള്ള ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ കേസ് അന്വേഷിക്കണമെന്ന മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പത്തനംതിട്ട ജില്ല ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിക്ക് അന്വേഷണ ചുമതല നല്‍കിയത്.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!