കുന്ദമംഗലം താളികുണ്ട് പുഴയിൽ വിദ്യാർഥി മുങ്ങി മരിച്ചു. മാനിപുരം ആയപ്പൊയിൽ സുബൈറിൻ്റെ മകൻ സിനാൻ (14) ആണ് മരിച്ചത്. കുന്ദമംഗലത്ത് താമസിക്കുന്ന ബന്ധുവീട്ടിൽ എത്തിയ കുട്ടി പുഴയിൽ ഇറങ്ങിയപ്പോൾ ഒഴുക്കിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ നഷ്ടപെടുകയായിരുന്നു.

