Kerala News

യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ രണ്ട് ദിവസത്തിനകം പ്രഖ്യാപിക്കുമെന്ന് കെ സുധാകരന്‍

തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനുള്ള യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ രണ്ട് ദിവസത്തിനകം പ്രഖ്യാപിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. സ്ഥാനാര്‍ത്ഥികളെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ പുരോഗമിക്കെയാണ് കെപിസിസി പ്രസിഡന്റ് നിലപാട് വ്യക്തമാക്കി രംഗത്ത് വന്നത്.

കോണ്‍ഗ്രസിന് ഒപ്പം എപ്പോഴും നിലകൊണ്ട മണ്ഡലമാണ് തൃക്കാക്കരയെന്നും, വിജയം സുനിശ്ചിതമാണെന്നും കെ സുധാകരന്‍ പ്രതികരിച്ചു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ച ഇന്ന് തിരുവനന്തപുരത്ത് തുടങ്ങുന്നതിന് മുന്നോടിയായിട്ടായിരുന്നു കെ സുധാകരന്റെ പ്രതികരണം. .

തൃക്കാക്കര വിജയിച്ച് 100 സീറ്റിലേക്ക് എല്‍ഡിഎഫ് ഉയരുമെന്ന സിപിഐഎം നേതാക്കളുടെ അവകാശവാദത്തെയും കെ സുധാകരന്‍ തള്ളി. ആര്‍ക്കും വിശ്വാസം പറയാം, 100 സീറ്റ് ആകുമെന്ന് പറയാനുള്ള അവകാശം അവര്‍ക്കുണ്ടെന്നും കെ സുധാകരന്‍ വ്യക്തമാക്കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!