Trending

മുക്കം ഉപജില്ല സ്കൂൾ കലോത്സവം; ട്രോഫി കമ്മറ്റി ഓഫീസ് ഉദ്ഘാടനവും പുതിയ ട്രോഫികളുടെ പ്രദർശനവും സംഘടിപ്പിച്ചു

പിടിഎം ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ച മുക്കം ഉപജില്ല സ്കൂൾ കലോത്സവ നഗരിയിലെ ട്രോഫി കമ്മറ്റി ഓഫീസിൻ്റെ ഉദ്ഘാടനവും പുതിയ ട്രോഫികളുടെ പ്രദർശനവും സംഘടിപ്പിച്ചു.

മുക്കം എ ഇ ഒ ടി ദീപ്തി ഉദ്ഘാടനം ചെയ്തു.ട്രോഫി കമ്മറ്റി ചെയർമാൻ ടി കെ അബൂബക്കർ അധ്യക്ഷത വഹിച്ചു. എം എ പ്ലൈ മാനേജിംഗ് ഡയറക്ടർ എം എ അബ്ദുൽ അസീസ് ആരിഫ്, എജ്യുഹബ് ഡയരക്ടർ വി പി ഇഹാബ്, എൻ ഐ ടി അസോസിയേറ്റ് പ്രൊഫസർ ഡോ. കെ മുഹമ്മദ് ശാഫി എന്നിവർ എ ഇ ഒ ടി ദീപ്തിയ്ക്ക് പുതിയ ട്രോഫികൾ കൈമാറി.

കൊടിയത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ, കാരശേരി പഞ്ചായത്ത് മെമ്പർ ഷാഹിന ടീച്ചർ , മുക്കം നഗരസഭ കൗൺസിലർ ഗഫൂർ മാസ്റ്റർ,പ്രിൻസിപ്പൽ ഫോറം കൺവീനർ ഷക്കീബ് കീലത്ത്,എച്ച് ഫോറം കൺവീനർ സിബി കുര്യാക്കോസ്, , സംഘാടക സമിതി ജനറൽ കൺവീനർ എം എസ് ബിജു , കൺവീനർ ജി സുധീർ , അബ്ദുൽ റഷീദ് ഖാസിമി, സി ഫസൽ ബാബു , ജി സുധീർ, പിസി മുജീബുറഹ്മാൻ, ബി ഷറീന, അബ്ദുൽ ഗഫൂർ, പി ടി സുബൈർ, സിജു കുര്യാക്കോസ്, പി പി അബ്ദുസലീം, ബന്ന ചേന്ദമംഗല്ലൂർ എന്നിവർ ആശംസകൾ നേർന്നു.

കെ പി ഷാഹുൽ ഹമീദ്, പി പി സിയാഉൽ ഹഖ്,കെ ടി ഷബീബ, എസ് കമറുദ്ദീൻ, ടി കെ ജുമാൻ, ഇ കെ അൻവർ സാദത്ത്, നഷീദ ഗഫൂർ, മുജീബ് ആനയാംകുന്ന് എന്നിവർ നേതൃത്വം നൽകിയ പരിപാടിയിൽ കൺവീനർ കെ പി മുജീബുറഹ്മാൻ സ്വാഗതവും കെഎസ്ടിഎം ഉപജില്ല പ്രസിഡൻ്റ് എം മുനീബ് നന്ദിയും പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!