National

ഡൽഹി പൊലീസ് വിമാനത്തിൽ നിന്ന് കസ്റ്റഡിയിലെടുത്ത അഭിജീത് ദീപ്കെ ഉൾപ്പെടെയുള്ള CJP നേതാക്കളെ വിട്ടയച്ചു

ഡൽഹി: പൊലീസ് കസ്റ്റഡിയിലെടുത്ത സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ, സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെ മോചിപ്പിച്ചു. മൂന്ന് പേരെയും എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയിരുന്നു. പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരുന്നതിനിടെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്ത ഇൻഫ്ലുവൻസർ ധ്രുവ് റാഠിയെ വിട്ടയച്ചിരുന്നു. പുലർച്ചെ മൂന്ന് മണിയോടെയാണ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചത്.

അതേസമയം പ്രതിഷേധക്കാർക്ക് നേരെയുള്ള ഡൽഹി പൊലീസ് നടപടികൾക്കെതിരെ RJD സുപ്രീംകോടതിയെ സമീപിച്ചു. പൊലീസ് നിയമവിരുദ്ധമായി പെരുമാറിയെന്നും വനിതകൾക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയെന്നുമാണ് പരാതി. ഡൽഹിയിൽ പ്രതിഷേധം തുടരാൻ സിജെപിയുടെയും ഇടത് വിദ്യാർഥി സംഘടനകളുടെയും തീരുമാനം.

അതിനാടകീയമായമാണ് സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെയെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തത്. ഡൽഹി വിമാനത്താവളത്തിലെ അറൈവൽ ഗേറ്റിൽ മാധ്യമങ്ങൾ കാത്തുനിൽക്കുമ്പോഴാണ് പൊലീസിന്റെ നാടകീയ നീക്കം. വിമാനം റൺവേയിൽ നിന്നയുടൻ പൊലീസ് ദീപ്കേയുടെ സീറ്റിന് നേരെ പാഞ്ഞു. സംഘർഷം ഒഴിവാക്കാൻ വനിതാ പൊലീസുകാരെ ഉപയോഗിച്ചായിരുന്നു അറസ്റ്റ്. പൊലീസ് നടപടി ഏത് സമയവും പ്രതീക്ഷിച്ച ദീപ്കെ ഉദ്യോഗസ്ഥരുടെ വരവും കസ്റ്റഡിയുമെല്ലാം ലൈവായി ചിത്രീകരിച്ചിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!