International Kerala

സൗദി അറേബ്യയിലെ ജയിലുകളിൽ കഴിയുന്നത് 115 ഇന്ത്യക്കാർ: കൂടുതൽ പേരും മലയാളികൾ

സൗദി അറേബ്യയിലെ തെക്കൻ പ്രവശ്യയായ അസീർ മേഖലയിലെ അബഹ, ഖമീസ് മുഷൈത്ത്, മൊഹയിൽ അസീർ ജയിലുകളിലായി 115 ഇന്ത്യക്കാരുണ്ടെന്ന് റിപ്പോർട്ട്. വിവിധ കുറ്റകൃത്യങ്ങളിലാണ് ഇവർ തടവിൽ കഴിയുന്നതെന്ന് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് സംഘത്തിെൻറ ജയിൽ സന്ദർശനത്തിൽ കണ്ടെത്തിയത്. കൊലപാതക കേസിൽ പ്രതിയായി 14 വർഷത്തിലേറെയായി ജയിലിൽ കഴിയുന്ന ഉത്തർപ്രദേശ് സ്വദേശിയും ഇതിൽ ഉൾപ്പെടുന്നു.വാഹനാപകട കേസിൽ മോചനദ്രവ്യം നൽകാൻ കഴിയാത്തതിന്‍റെ പേരിൽ പ്രതിയായ ഒരാളും മയക്കു മരുന്നുകളുടെ ഉപയോഗം, വിതരണം എന്നീ കുറ്റകൃത്യങ്ങളിൽ പെട്ടവരും ജോലിസ്ഥലങ്ങളിൽ സാമ്പത്തിക ക്രമക്കേടുകൾ നടത്തിയവരും സർക്കാർ ഉദ്യോഗസ്ഥരെ സ്വാധീനിക്കാൻ കൈക്കൂലി നൽകിയവരും നിയമലംഘകരെ സംരംക്ഷിച്ചവരും മോഷണകുറ്റം ചുമത്തപ്പെട്ടവരുമാണ് ജയിലുകളിലുള്ളത്.മദ്യപിച്ച് വാഹനമോടിച്ചു പൊലീസ് വാഹനം കേടുവരുത്തിയ ഒരു മലയാളിയും ഇതിൽ ഉൾപ്പെടുന്നു. പതിവിലും വിപരീതമായി കൂടുതൽ ആളുകൾ മലയാളികളാണ്. അടുത്തകാലത്ത് മയക്കുമരുന്ന് നിയന്ത്രണ കാമ്പയിനെ തുടർന്ന് പിടിയിലായവരാണ് മലയാളികളിൽ അധികവും. എട്ടും പത്തും വർഷം ജയിൽശിക്ഷയും വലിയ തുക പിഴയുമാണ് മയക്കുമരുന്നു കേസിൽ ഉൾപ്പെട്ടവർക്ക് ചുമത്തിയിരിക്കുന്നത്.കഴിഞ്ഞദിവസമാണ് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് സംഘം മേഖലയിലെ ജയിലുകൾ സന്ദർശിച്ചത്. ജയിൽ ശിക്ഷാകലാവധി കഴിഞ്ഞിട്ടും മടക്കയാത്ര സാധ്യമാകാത്തവരെ ഉടനെ നാട്ടിലയക്കാൻ ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി. കോൺസുലേറ്റ് ലേബർ വെൽഫെയർ കോൺസൽ മുഹമ്മദ് ഹാഷിം, സഹ ഉദ്യോഗസ്ഥൻ റിയാദ് ജീലാനി, കോൺസുലേറ്റ് ജീവകാരുണ്യവിഭാഗം കമ്മിറ്റി പ്രതിനിധകളായ അഷ്റഫ് കുറ്റിച്ചൽ, ഇബ്രാഹിം പട്ടാമ്പി തുടങ്ങിയവരാണ് ജയിലുകൾ സന്ദർശിച്ചത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!