Local News

കുന്ദമംഗലം കോളജിൽ യൂണിയൻ തിരഞ്ഞെടുപ്പിനിടെ സംഘർഷം; പത്ത് പേരെ സസ്പെൻഡ് ചെയ്തു

കുന്ദമംഗലം ​ഗവൺമെന്റ് കോളജിലെ യൂണിയൻ തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തിൽ 10 വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ. എസ്എഫ്ഐ – കെഎസ് യു സംഘടനകളിൽപ്പെട്ട വിദ്യാർത്ഥികൾക്കാണ് സസ്പെൻഷൻ. വീണ്ടും തെരഞ്ഞെടുപ്പ് നടത്തണം എന്ന് ആവശ്യപ്പെട്ട് കോളേജ് അധികൃതർ യൂണിവേഴ്സിറ്റിക്ക് കത്തയച്ചു.ഇന്നലെ വൈകുന്നേരമാണ് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിനിടെ സംഘർഷം ഉണ്ടായത്. സംഭവത്തിൽ ആറു വിദ്യാർഥികൾക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. വോട്ടെണ്ണലിൽ യുഡിഎസ്എഫ് സഖ്യം ലീഡ് ചെയ്യുന്നതിനിടെ എസ്എഫ്ഐ പ്രവർത്തകർ ബാലറ്റ് പേപ്പർ വലിച്ച് കീറുകയും വാരി എറിയുകയും ആയിരുന്നു. ഇതേ തുടർന്നാണ് സംഘർഷം ഉണ്ടായത്. സംഘർഷത്തെ തുടർന്ന് കോളേജിന് രണ്ട് ദിവസത്തേക്ക് കൂടി അവധി നൽകുകയും ചെയ്തിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!