Kerala

കുട്ടികൾക്ക് നൽകേണ്ട പ്രതിരോധമരുന്നും സംസ്ഥാനത്ത് കിട്ടാനില്ല; വിറ്റാമിൻ എ മരുന്ന് വിതരണം പൂർണമായി നിലച്ച നിലയിൽ

തിരുവനന്തപുരം: കുട്ടികൾക്ക് നൽകേണ്ട പ്രതിരോധമരുന്നും സംസ്ഥാനത്ത് കിട്ടാനില്ല. അഞ്ചു വയസ്സുവരെയുള്ള കുട്ടികൾക്ക് നൽകേണ്ട വിറ്റാമിൻ എ മരുന്ന് വിതരണം പൂർണമായി നിലച്ച അവസ്ഥയിലാണ്. കുട്ടികൾക്ക് നൽകേണ്ട വാക്സിനും ലഭ്യമല്ല. അതേസമയം സർക്കാർ ആശുപത്രികളിൽ സ്റ്റോക്ക് ഇല്ലാത്ത 28 മരുന്നുകൾ ഈ മാസം പകുതിയോടെ ആശുപത്രികളിൽ എത്തുമെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.

സംസ്ഥാനത്തെ മരുന്നു ക്ഷാമം എങ്ങനെ പരിഹരിക്കും? ചോദ്യത്തിന് ആരോഗ്യവകുപ്പിന് വ്യക്തമായ ഉത്തരമില്ല. പഞ്ഞി മുതൽ ജീവിതശൈലി രോഗങ്ങൾക്ക് ഉപയോഗിക്കേണ്ട മരുന്നുകൾക്ക് വരെ ആശുപത്രിയിൽ വലിയ ക്ഷാ. സ്റ്റോക്ക് ഇല്ലാതിരുന്ന മരുന്നുകളുടെ ടെൻഡർ നടപടികൾ ഇന്നലെ ചേർന്ന കെ.എം.എസ്.സി.എൽ അടിയന്തരയോഗം പൂർത്തിയാക്കി. 28 മരുന്നുകൾ ഈ മാസം പകുതിയോടെ ആശുപത്രിയിൽ എത്തിക്കാനാണ് ആരോഗ്യവകുപ്പിന്റെ ശ്രമം.

ലോക്കൽ പർച്ചേസിലൂടെ ആവശ്യമരുന്നുകൾ ഉറപ്പാക്കാനും ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. 5 വയസ്സുവരെയുള്ള കുട്ടികൾക്ക് ആറുമാസം കൂടുമ്പോൾ നൽകേണ്ട വൈറ്റമിൻ എയും വാക്സിനും ആശുപത്രികളിൽ കിട്ടാനില്ല. കഴിഞ്ഞ രണ്ടു മാസത്തിലേറെയായി കുഞ്ഞുങ്ങളുടെ മരുന്ന് ക്ഷാമം നേരിടുന്നതായി മാതാപിതാക്കൾ. മരുന്നുക്ഷാമത്തിൽ ആരോഗ്യമന്ത്രിയുടെ മറുപടി ഇങ്ങനെ. പനിയടക്കമുള്ള പകർച്ചവ്യാധികൾക്ക് ചികിത്സ തേടി ആശുപത്രികളിൽ എത്തുന്ന രോഗങ്ങളുടെ എണ്ണവും കൂടി. മരുന്ന് അടിയന്തരമായി എത്തിച്ചില്ലെങ്കിൽ പ്രതിസന്ധി കൂടുതൽ രൂക്ഷമാകും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!