Trending

‘വിമര്‍ശനം അനുഭവത്തിന്റെ വെളിച്ചത്തില്‍, എഐസിസിക്ക് കത്ത് നല്‍കും’: യുഡിഎഫ് കൺവീനര്‍ അടൂര്‍ പ്രകാശ്

പത്തനംതിട്ട: യുഡിഎഫ് ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി വി ഡി സതീശനെതിരായ വിമര്‍ശനം അനുഭവത്തിന്റെ വെളിച്ചത്തിലുള്ളതെന്ന് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. ആരുടെയും പിന്തുണ തേടിയിട്ടില്ല. തനിക്ക് പറയാനുള്ള കാര്യങ്ങള്‍ എഐസിസിയെ അറിയിക്കുമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. തിരുത്തല്‍ചേരിയായി മാറുകയാണോയെന്ന ചോദ്യത്തിന് അത് എങ്ങനെയും നിങ്ങള്‍ക്ക് വ്യാഖ്യാനിക്കാം എന്നായിരുന്നു അടൂര്‍ പ്രകാശിന്റെ മറുപടി.

നാല് മാസത്തിനിടെ യുഡിഎഫ് യോഗം കൂടിയത് ഒരേയൊരു തവണ മാത്രമാണെന്നും, മുന്നണിയിൽ നടക്കേണ്ട ചില കൂടിയാലോചനകൾ നടക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. താൻ ഉന്നയിച്ച കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നതായും, വിഷയം നേരിട്ട് എഐസിസി നേതൃത്വത്തെ ധരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആർക്കും സ്ഥാനമാനങ്ങൾ നൽകുന്നതിന് താൻ എതിരല്ലെന്നും എം.കെ. മുനീറായാലും ജി. ദേവരാജനായാലും മികച്ച നേതാക്കളാണെന്നും അടൂർ പ്രകാശ് പറഞ്ഞു. യു.ഡി.എഫിൽ വലിയ പ്രശ്നങ്ങളൊന്നുമില്ലെന്നും താൻ പറഞ്ഞത് തികഞ്ഞ യാഥാർത്ഥ്യമാണെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. മുഖ്യമന്ത്രിയുമായി വ്യക്തിപരമായ തർക്കങ്ങളൊന്നുമില്ലെന്നും, എന്നാൽ താൻ ഉന്നയിച്ച വിമർശനങ്ങളുടെ കാര്യത്തിൽ താൻ ഒറ്റയ്ക്കാണ് നിൽക്കുന്നതെന്നും അദ്ദേഹം തുറന്നുപറഞ്ഞു. മുഖ്യമന്ത്രിയുടെ സമീപനങ്ങൾ എന്താണെന്ന് എല്ലാവരും കാണുന്നുണ്ടെന്നും, അത്തരം കാര്യങ്ങൾ പൊതുജനങ്ങൾ വിലയിരുത്തട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!