ഹോസ്പിറ്റലൈസ് ചെയ്ത നാല് രോഗികളടക്കം അഞ്ച് പേർക്ക് ലോക വയോജന ദിനമായ ഒക്ടോബർ ഒന്നിന് അൻപത്തി ഏഴായിരത്തി അഞ്ഞൂറു രൂപ സഹായധനമായി നൽകി ദല്ലാ മദീനാ പ്രവാസി സംഘം മാതൃകയായി. എൺപതുകളിൽ മദീന മുനവ്വറിയിലെ മസ്ജിദുന്നബവിയിൽ പരിപാലന സേവനത്തിലുണ്ടായിരുന്ന മലയാളികളുടെ കൂട്ടായ്മയാണിത്. സൈദ്, മുഹമ്മദ് ഷാജി എറണാകുളം. സൈനുദ്ദിൻ കൊല്ലം. സലാം ഇമ്പീരയൽ,മുസ്തഫമൂസ്സ വടകര ഖത്തർ. ഹനീഫ്ഹാജി നൊച്ചിക്കാടൻ, ഫറോക്ക്. ചെമ്പൻ ഷൗക്കത്തലി. ഹുസൈൻ മാസ്റ്റർ പന്നിക്കോട്, അബ്ദുറഹ്മാൻ പാലത്ത്,ഹുസൈൻ ചോലക്കുഴി, മദീന അൽ മുനവ്വറ, സിദ്ധീഖ് ചാത്തമംഗലം എന്നിവർ മീറ്റിൽ പങ്കെടുത്തു പ്രസിഡന്റ് പി.ജമാലുദ്ദീൻ മാസ്റ്റർ അദ്ധ്വക്ഷത വഹിച്ചു.സെക്രട്ടറി പി.കെ. ബഷീർ സ്വാഗതവും ട്രഷറർ അബ്ദുൽലത്തീഫ് കൊടിയത്തൂർ നന്ദിയും രേഖപ്പെടുത്തി
വയോജന ദിനത്തിൽ കിടപ്പ് രോഗികൾക്ക് സാമ്പത്തിക കൈത്താങ്ങുമായി ദല്ലാ മദീനാ പ്രവാസി സംഘം

