Kerala News

കപടമതേതരത്വം ഭാരതത്തെ നശിപ്പിക്കും;മതേതര വഴിയിലൂടെ സഞ്ചരിച്ച് വര്‍ഗീയ കേരളത്തില്‍ എത്തിയേക്കുമെന്ന് പാല ബിഷപ്പ്

കപട മതേതരത്വം ഇന്ത്യയെ നശിപ്പിക്കുമെന്ന് പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്.മതേതര വഴിയിലൂടെ വർഗീയ കേരളത്തിലേക്ക് നാം എത്തിപ്പെടുമോയെന്ന് ആശങ്കയെന്നാണ് പാലാ ബിഷപ്പ് പറയുന്നത്. തിന്മകൾക്കെതിരെ കൈകോർത്തൽ മത മൈത്രി തകരില്ലെന്നും മാർ ജോസഫ് കല്ലറങ്ങാട്ട് വ്യക്തമാക്കി.തുറന്നു പറയുമ്പോള്‍ നിശബ്ദനായിരിക്കരുത്’ എന്ന തലക്കെട്ടില്‍ ദീപിക പത്രത്തില്‍ ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് എഴുതിയ ലേഖനത്തിലാണ് നിലപാട് മാറ്റമില്ലെന്ന സൂചന നല്‍കുന്ന ബിഷപ്പിന്റെ പരാമര്‍ശം.
‘സെക്കുലറിസം എങ്ങനെയാണ് തീവ്രവാദത്തിന് ജന്മം നല്‍കുന്നതെന്ന് പാശ്ചാത്യനാടുകളിലെ യാഥാസ്ഥിതക വംശീയ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയിലൂടെ പഠിക്കണം. തെറ്റുകള്‍ക്കെതിരെ സംസാരിച്ചത് കൊണ്ട് മതമൈത്രി തകരില്ല,’ ലേഖനത്തില്‍ പറയുന്നു.

മതേതരത്വം ഭാരതത്തിന് പ്രിയതരമാണെങ്കിലും കപട മതേതരത്വം രാജ്യത്തെ നശിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മതേതരത്വത്തിന്റേയും പുരോഗമനചിന്തയുടേയും വെളിച്ചത്തില്‍ സ്വന്തം സമുദായത്തെ തള്ളിപ്പറയണമെന്നാണ് ചിലര്‍ ശഠിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘സമുദായത്തെ കാര്‍ന്നുതിന്നുന്ന തിന്മകളെ കുറിച്ച് സംസാരിക്കാന്‍ പാടില്ലത്രേ. മതേതരത്വം കൊണ്ട് ആര്‍ക്കാണ് ഗുണംമെന്ന ചോദ്യം പല കോണുകളില്‍ നിന്നുമുയരുന്നു,’ പാല ബിഷപ്പ് പറഞ്ഞു.തെറ്റുകള്‍ക്കെതിരെ സംസാരിക്കാത്തവര്‍ മൗനമായി അതിനെ പ്രോത്സാഹിപ്പിക്കുകയാണ്. തിന്മക്കെതിരെ ഒരുമിച്ച് കൈകോര്‍ക്കുന്നതു കൊണ്ട് മാത്രം മതമൈത്രിയോ മനുഷ്യ മൈത്രിയോ തകരില്ല. ഭാരതത്തിന് മതേതരത്വം പ്രിയതരമാണ്. കപട മതേതരത്വം ഭാരതത്തെ നശിപ്പിക്കും. നമ്മുടേത് ഭരണഘടനാപരമായ മതേതരത്വമാണ്. മത സമൂഹവും സെക്കുലര്‍ സമൂഹവും ഒന്നിച്ച് നില്‍ക്കാന്‍ പഠിക്കണം. ഇവിടെയാണ് ഇന്ത്യന്‍ സെക്കുലറിസം ലോകത്തിന് മാതൃകയാകുന്നത്. എല്ലാ മതങ്ങളും ആധരിക്കപ്പെടണമെന്നതാണ് ഭാരതത്തിന്റെ മതേതരത്വം…

എതു സമൂഹത്തിലും തിന്മകളും പ്രതിസന്ധികളും ഉണ്ടാകാമെങ്കിലും സമൂഹത്തില്‍ അന്തച്ഛിദ്രവും അസ്വസ്ഥതയും വിതയ്ക്കാന്‍ ആരും കാരണമാകരുത്. തിന്മകള്‍ക്കെതിരെ നമ്മള്‍ ജാഗരൂകരായിരിക്കണം. സമൂഹത്തിലെ അപകടങ്ങള്‍ക്കെതിരെ മുന്നറിയിപ്പുകള്‍ നല്‍കപ്പെടുമ്പോള്‍ നമുക്ക് വേണ്ടത് വിവേകവും ജാഗ്രതയുമാണ്.

മതേരതര വഴിയിലൂടെ സഞ്ചരിച്ച് വര്‍ഗീയ കേരളത്തില്‍ നാം എത്തിപ്പെടുമോ എന്നതാണ് ഇന്നു നിലനില്‍ക്കുന്ന ആശങ്ക. മതേതരത്വത്തിന്റെയും പുരോഗമന ചിന്തയുടെയും വെളിച്ചത്തില്‍ സ്വന്തം സമുദായത്തെ തള്ളിപ്പറയണമെന്നാണ് ചിലര്‍ ശഠിക്കുന്നത്. സമുദായത്തെ കാര്‍ന്നുതിന്നുന്ന തിന്മകളെ കുറിച്ച് പറയാന്‍ പാടില്ലത്രേ. മതേതരത്വം കൊണ്ട് ആര്‍ക്കാണ് ഗുണമെന്ന ചോദ്യം പല കോണില്‍ നിന്ന് ഉയരുന്നു,” ജോസഫ് കല്ലറങ്ങാട്ട് ലേഖനത്തില്‍ പറയുന്നു.

Avatar

news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!