Local News

കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസ് തല മുൻഗണന റേഷൻ കാർഡ് വിതരണ ഉദ്ഘാടനം അഡ്വ.പി ടി എ റഹീം എം എൽ എ നിർവഹിച്ചു

കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസിന് കീഴിലെ 1252 ആളുകൾക്ക് മുൻഗണന റേഷൻ റേഷൻ കാർഡുകൾ നൽകുന്നതിന്റെ വിതരണോദ്ഘാടനം നിയോജക മണ്ഡലം എം എൽ എ അഡ്വ പി ടി എ റഹീം നിർവഹിച്ചു. കുന്ദമംഗലം രാജീവ് ഗാന്ധി സേവാ ഘർ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി അധ്യക്ഷത വഹിച്ചു. അനർഹമായി കൈവശം വെച്ച ഒരുലക്ഷത്തി മുപ്പതിനായിരത്തോളം മുൻഗണന റേഷൻ കാർഡുകൾ പൊതുവിഭാഗത്തിലേക്ക് മാറ്റിയ ഒഴിവിലേക്ക് ആണ് അർഹരായവർക്ക് മുൻഗണന റേഷൻ കാർഡുകൾ ലഭിച്ചത്.

ചടങ്ങിൽ കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽകുന്നുമ്മൽ മുഖ്യാതിഥിയായി.
വാർഡ് മെമ്പർമാരും പൊതുപ്രവർത്തകരുമായ കൗലത്ത്, സുധീഷ് കുമാർ കുരിക്കത്തൂർ ,ജനാർദ്ദനൻ കളരിക്കണ്ടി,സി വി സംജിത്ത്,ഖാലിദ് കിളിമുണ്ട ,എം കെ അബ്‌ദുൾ സലാം,അബ്‌ദുൾഖാദർ മാസ്റ്റർ,എന്നിവർ ചടങ്ങിൽ സംസാരിച്ചു,താലൂക്ക് സപ്ലൈ ഓഫീസർ മുരളീധരൻ കെ സ്വാഗതവും,ജൂനിയർ സൂപ്രണ്ട് സദാശിവൻ സി നന്ദിയും പറഞ്ഞു.

അനർഹമായ റേഷൻ കാർഡുകൾ കൈവശം വെച്ചവർക്ക് നാളിതുവരെയുള്ള യാതൊരു വിധ നഷ്ടവും സർക്കാർ ഈടാക്കുന്നതല്ല ഇത്തരത്തിൽ കൈവശം വെച്ച കാർഡുകൾ സ്വമേധയ തിരിച്ചേൽപ്പിച്ച് അർഹരായവർക്ക് അത് ലഭിക്കുന്നതിനുള്ള അവസരം ഒരുക്കണണമെന്ന് എം എൽ എ ചടങ്ങിൽ പറഞ്ഞു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!