Local

കേരളത്തിലെ ഓണം വിപണിയിൽ ഇത്തവണ വെള്ളന്നൂർ രക്തശാലി അരിയും

കുന്ദമംഗലം: കൃഷി ക്ഷേമവകുപ്പിന്റെ കേരളത്തിലെ എല്ലാ പഞ്ചായത്തിലും നടക്കുന്ന ഓണവിപണിയിലേക്ക് വെള്ളനൂരിലെ കർഷകർ വിളയിച്ച ഏറെ ഔഷധ ഗുണമുളള രക്തശാലി അരിയും. കർഷകസംരഭമായ വെള്ളനൂർ ഓർഗ ഫുഡ് പ്രൊഡക്ട്സിന്റെ “കേരളാഗ്രോ” ബ്രാൻഡ് രക്ത ശാലി അരിയാണ് കേരള വിപണി കളിലെത്തുന്നത്. വിവിധ ജില്ലകളിലേക്കുള്ള വിതരണത്തിന്റെ ഫ്ലാഗ് ഓഫ് സ്ഥലം എം എൽ എ പി ടി എ റഹിം നിർവ്വഹിച്ചു.

വാർഡ് മെമ്പർ ശ്രീജ പുളക്കമണ്ണിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ , പ്രിൻസിപ്പൽ അഗ്രികൾച്ചർ ഓഫീസർ ടി പി മജീദ് സർ പദ്ധതി വിശദീകരണം നടത്തി , കൃഷി ഓഫീസർ ശ്യാം ദാസ് , പ്രീതിവാലത്തിൽ ഒ കെ ജനാർദ്ദനൻ , രാമചന്ദ്രൻ മണ്ണാറത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു , കേരളത്തിലുടനീളം വിതരണം ഗോകുലം സ്പീഡ് ആൻഡ് സേഫ് കൊറിയർ സർവീസ് ഏറ്റെടുത്തു. ജനറൽ മാനേജർ രഞ്ജിത് നടപ്പുനത്തിൽ സന്നിഹിതനായി. വിശ്വൻ വെള്ളലശ്ശേരി സ്വാഗതം പറഞ്ഞ ചടങ്ങിൽ സുനിൽ വെള്ളന്നൂർ നന്ദി പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!