കാരന്തൂർ: മർകസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ പിടിഎ 2019 – 2020 വർഷത്തേക്ക് പുതിയ ഭാരവാഹികളെ പിടിഎ ജനറൽ കൗൺസിൽ ചേർന്ന് തെരഞ്ഞടുത്തു.പുതിയ കമ്മിറ്റി ഭാരവാഹികളായി എൻ ഷൗകത്തലി ( പ്രസിഡന്റ്),വൈസ്: പ്രസിഡണ്ട്മാർസുലൈമാൻ കുന്നത്ത്, സി വി മുഹമ്മദ് ഹാജി, ഹനീഫ് അസ്ഹരി എന്നിവരെയും, പ്രിൻസിപ്പൾ റംസി മുഹമ്മദ് (ജന: സെക്രട്ടറി) മാനേജർ ഷഹീർ അസ്ഹരി (ട്രഷറർ) എന്നിവരെയും, ജോയിന്റ് സെക്രട്ടറിമാരായി അബ്ദു റഹ്മാൻ കുട്ടി, മുഹമ്മദ് മുസ്ഥഫ, ഹുസൈൻ സഖാഫി എന്നിവരെയും തെരഞ്ഞെടുത്തു.
പരിപാടിയിൽ എൻ ഷൗകത്തലി അധ്യക്ഷത വഹിച്ചു. ഉമ്മർ മാസ്റ്റർ, സുലൈമാൻ കുന്നത്ത്, ഷഹീർ അസ്ഹരി, ഹനീഫാ അസ്ഹരി, കലാം സിദ്ദീഖി, ഹുസ്സൈൻ സഖാഫി, എന്നീവർ സംസാരിച്ചു പ്രിൻസിപ്പൾ റംസി മുഹമ്മദ് സ്വാഗതവും, മുഹമ്മദ് മുസ്ഥഫ(സഫീന) നന്ദിയും പറഞ്ഞു.