മടവൂര്‍ : വിഷന്‍ പള്ളിത്താഴം വിദ്യാര്‍ത്ഥികളുടെ കൈ എഴുത്ത്മാസിക എഴുത്തും വരയും പ്രകാശനം ചെയ്തു.
മടവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ വി പങ്കജാക്ഷന്‍ മാസിക പ്രകാശന ഉല്‍ഘാടനം നടത്തിയ ചടങ്ങില്‍ പി സി സഹീര്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. എസ് പി സി സെലക്ഷന്‍ കിട്ടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള വിഷന്റെ ഉപഹാരം ഗ്രാമപഞ്ചായത്ത് മെമ്പര്‍ ശ്രീമതി ശ്യാമള ചടങ്ങില്‍ സമര്‍പ്പിച്ചു. മടവൂര്‍ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ വിസി റിയാസ് ഖാന്‍, എ പി യൂസഫ് അലി, ശ്രീഹരി സാര്‍ സലീം മാസ്റ്റര്‍, ജുബൈര്‍ ടി.കെ, അന്‍വര്‍ പി കെ, റനീഷ് എസ് കെ എന്നിവര്‍ സംസാരിച്ചു