Kerala

ആരോഗ്യമേഖലയിലെ മികച്ച പ്രവര്‍ത്തനത്തിന് കോഴിക്കോട് ജില്ലാപഞ്ചായത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം

കോഴിക്കോട്: നവകേരള കര്‍മ്മ പദ്ധതിയുടെ ഭാഗമായുള്ള ആര്‍ദ്രം മിഷന്റെ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ ആരോഗ്യ മേഖലയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നടത്തിവരുന്ന മികച്ച പ്രവര്‍ത്തനങ്ങളുടെ അംഗീകാരമായി നല്‍കുന്ന പുരസ്‌കാരത്തിന് കോഴിക്കോട് ജില്ലാ പഞ്ചായത്ത് അര്‍ഹമായി. സംസ്ഥാനത്ത് രണ്ടാം സ്ഥാനമാണ് ജില്ലാപഞ്ചായത്തിന് ലഭിച്ചത്. ആരോഗ്യ രംഗത്തെ സ്ഥിരം പദ്ധതികള്‍ക്ക് പുറമെ നൂതനമായ നിരവധി പദ്ധതികളാണ് ജില്ലാ പഞ്ചായത്ത് നടത്തിവരുന്നത്. സ്നേഹസ്പര്‍ശം പദ്ധതിയിലുള്‍പ്പെടുത്തി ഡയാലിസിസിന് വിധേയമാവുന്ന രോഗികള്‍ക്ക് ഓരോ വര്‍ഷവും നാല് കോടിയോളം രൂപയാണ് ചെലവഴിക്കുന്നത്. എയ്ഡ്സ് രോഗികളുടെ സംരക്ഷണത്തിനായി ജില്ലയില്‍ രണ്ട് ഷെല്‍ട്ടര്‍ ഹോമുകളും ഒരുക്കിയിട്ടുണ്ട്. രണ്ട് പരിചാരകരുടെ സേവനവും മരുന്നും ഭക്ഷണവുമെല്ലാം രോഗികള്‍ക്ക് സൗജന്യമായാണ് ഇവിടെ ലഭിക്കുന്നത്. 

ആയുര്‍വേദ ചികിത്സ രംഗത്തെ മികച്ച പ്രവര്‍ത്തനത്തിന് ആയുഷ് കോണ്‍ക്ലേവില്‍ അംഗീകാരത്തിനര്‍ഹമായ സ്പന്ദനം എന്ന പദ്ധതിയും ജില്ലാ പഞ്ചായത്ത് നടത്തി വരുന്നു. പഠന വൈകല്യമുള്ളതും മാനസിക വളര്‍ച്ചയെത്താത്തതുമായ കുട്ടികളെ ചികിത്സിച്ച് മറ്റ് കുട്ടികള്‍ക്കൊപ്പമെത്തിക്കുന്ന ശ്രദ്ധേയമായ പദ്ധതിയാണ് സ്പന്ദനം. ഹോമിയോ ചികിത്സാരംഗത്തും മികവാര്‍ന്ന പ്രവര്‍ത്തനമാണ് ജില്ലാ പഞ്ചായത്ത് കാഴ്ചവെക്കുന്നത്. കുഞ്ഞുങ്ങളില്ലാത്ത ദമ്പതികള്‍ക്കായി ആരംഭിച്ച ചികിത്സാപദ്ധതിയായ  സീതാലയത്തില്‍ 150 ദമ്പതികളാണ് ഉള്‍പ്പെട്ടത്. പദ്ധതി മികച്ച രീതിയില്‍ നടപ്പിലാക്കി വരുന്നു. ജില്ലാ ആശുപത്രികളില്‍ ചികിത്സ തേടി എത്തുന്ന രോഗികള്‍ക്കായി പദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമമായി നടപ്പിലാക്കാനാണ് ജില്ലാ പഞ്ചായത്ത് ഉദ്ദേശിക്കുന്നതെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി പറഞ്ഞു.

ReplyReply allForward
Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!