ചെങ്ങമനാട്: സ്‌കൂട്ടറിന് പിറകില്‍ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം. സ്‌കൂട്ടര്‍ യാത്രികന്‍ പൊയ്ക്കാട്ടുശ്ശേരി എടത്തലശ്ശേരി വീട്ടില്‍ മനോഹര്‍ – ശ്രീജ ദമ്പതികളുടെ ഏക മകന്‍ ദീപക്കാണ് (30) മരിച്ചത്.
അങ്കമാലി അത്താണി-കാരയ്ക്കാട്ടുകുന്ന് റോഡില്‍ പുക്കൈത ഭാഗത്ത് 200 മീറ്റര്‍ വടക്ക് മാറി ബുധനാഴ്ച ഉച്ചക്ക് ഒരു മണിയോടെയായിരുന്നു അപകടം.
അത്താണിഭാഗത്തേക്ക് വരികായായിരുന്ന മഹീന്ദ്ര സ്‌കോര്‍പിയോ മുന്നില്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. റോഡില്‍ തലയിടിച്ച് വീണ് രക്തം വാര്‍ന്ന ദീപകിനെ ദേശം സി.എ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.