Trending

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് മദ്യം നൽകിയ ഒരാൾ പിടിയിൽ

പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികൾക്ക് മദ്യം വാങ്ങി നൽകിയ സംഭവത്തിൽ ഒരാൾ പിടിയിൽ. കഴിഞ്ഞ ദിവസം ഒറ്റപ്പാലം കൂനത്തറയിലാണ് സംഭവം. 15 വയസുകാരായ രണ്ടു വിദ്യാർഥികൾക്ക് പൂരാഘോഷവുമായി ബന്ധപ്പെട്ട് മദ്യം വാങ്ങി നൽകുകയായിരുന്നു.അമിതമായ അളവിൽ മദ്യം കഴിച്ച രണ്ടു വിദ്യാർഥികൾക്കും ഇതേതുടർന്ന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുകയും ഇതേ തുടർന്ന് അബോധാവസ്ഥയിൽ റോഡിൽ തളർന്നുവീണ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.ഒരാൾ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു. സംഭവത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൂനത്തറ സ്വദേശിയായ ക്രിസ്റ്റി (21) കുട്ടികൾക്ക് മദ്യം വാങ്ങി നൽകിയതെന്ന് കണ്ടെത്തി. ഗുരുതരമായ കുറ്റകൃത്യമാണ് പ്രതി ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി. ഇയാളെ കസ്റ്റഡിയിലെടുത്ത് ഉടൻ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!