International News

ആഗോള താപനം തടഞ്ഞില്ലെങ്കില്‍ ആര്‍ട്ടിക്ക് മഞ്ഞുപ്രദേശമെന്ന ലേബലില്‍ നിന്നും മഴപ്രദേശമെന്ന ലേബലിലേക്ക് മാറ്റപ്പെടും; പഠനം

വര്‍ധിച്ചു വരുന്ന ആഗോള താപനവും കനത്ത തോതില്‍ കടലിലേക്കുള്ള മഞ്ഞിന്റെ ഒഴുക്കും കാരണം ആര്‍ട്ടിക്ക് പ്രദേശത്ത് ഭാവിയിൽ മഴ കൂടുതല്‍ സാധാരണമായേക്കുമെന്ന് പഠനങ്ങള്‍. നാച്ച്വര്‍ കമ്മ്യൂണിക്കേഷന്‍സ് ജേണലാണ് ഇത് സംബന്ധിച്ച് വിവരങ്ങള്‍ പുറത്ത് വിട്ടത്.

ഭാവിയിൽ ഇത്തരത്തിലൊരു മാറ്റമുണ്ടാകുമെന്ന് ശാസ്ത്രലോകം പ്രതീക്ഷിച്ചിരുന്നെങ്കിലും അതിനും ദശാബ്ദങ്ങള്‍ക്ക് മുമ്പ് തന്നെ മാറ്റങ്ങള്‍ കാണപ്പെട്ടു തുടങ്ങിയത് ആശങ്കക്കിടയാക്കുന്നുണ്ടെന്നും ആര്‍ട്ടിക്കിലെ അന്തരീക്ഷ ഊഷ്മാവ് ഭൂമിയിലെ മറ്റ് പ്രദേശങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ വേഗത്തിലാണ് കൂടുന്നത്. ഇത് ആർട്ടിക്ക് മേഖലയിൽ ഉണ്ടാകുന്ന വലിയ തോതിലുള്ള കാലാവസ്ഥാ വ്യതിയാനത്തിന് സൂചനയാണെന്നും പഠനത്തില്‍ പറയുന്നു.

മഞ്ഞുപാളികളുടെ എണ്ണത്തിലുണ്ടായ കുറവാണ് മേഖലയില്‍ മഴകൂടുന്നതിനിടയാക്കിയത്. ഐസ് അവസ്ഥയിലല്ലാത്ത കടല്‍ ജലവും ചൂടും ബാഷ്പീകരണം കൂട്ടുകയും ഇത് അതിവൃഷ്ടി ഉണ്ടാക്കുകയും ചെയ്യും . മഴയുള്ള ആര്‍ട്ടിക് പ്രദേശത്തിന് ഗ്രീന്‍ലാന്‍ഡിലെ മഞ്ഞുപാളികളെ നശിപ്പിക്കാനുള്ള കരുത്തുണ്ടെന്നും ഇത് ആഗോള തലത്തില്‍ സമുദ്രനിരപ്പുയര്‍ത്തുമെന്നും പഠനം പറയുന്നു

ആര്‍ട്ടിക്കില്‍ 2090 നും 2100 നും ഇടയിൽ മഞ്ഞിന് പകരക്കാരനായി മഴയെത്തുമെന്നായിരുന്നു ശാസ്ത്രലോകത്തിന്റെ നിഗമനം. എന്നാല്‍ നാച്ച്വര്‍ കമ്മ്യൂണിക്കേഷന്‍സ് നടത്തിയ പഠനങ്ങളനുസരിച്ച് 2070നും 2090നും ഇടയിൽ ആർട്ടിക്കിൽ മഴ സാധാരണമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!