Trending

അറിയിപ്പുകൾ

10 Crucial Steps to Announcing Your Events on Social Media | Brown Paper  Tickets

വനിതാപോളി രണ്ടാം സ്പോട്ട് അഡ്മിഷന്‍ ഷെഡ്യൂള്‍

കോഴിക്കോട് വനിതാ പോളിടെക്‌നിക് കോളേജില്‍ രണ്ടാം സ്പോട്ട് അഡ്മിഷന്‍ ഡിസംബര്‍ നാലിന് നടത്തുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. രണ്ടാം സ്പോട്ട് അഡ്മിഷന് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ ജാതി, വരുമാനം, നോണ്‍ ക്രീമിലിയര്‍, ടിസി, അടക്കമുള്ള അസ്സല്‍ രേഖകള്‍ ഫീസ് അടക്കാനുള്ള ക്രെഡിറ്റ് / ഡെബിറ്റ് കാര്‍ഡ്, പിടിഎ ഫണ്ടിനുള്ള തുക എന്നിവ സഹിതം റിപ്പോര്‍ട്ട് ചെയ്യണം. കോഴ്സ്, സമയം എന്ന ക്രമത്തില്‍ : ഡിപ്ലോമ ഇന്‍ ഇലക്ട്രോണിക്സ് -രാവിലെ 9.30 – കുടുംബി, മറ്റു പിന്നോക്ക വിഭാഗഹിന്ദു, പട്ടികജാതി, പട്ടികവര്‍ഗ, വികലാംഗ വിഭാഗത്തില്‍ ഉള്‍പ്പെട്ട എല്ലാവരും, രാവിലെ 10 മണി – ടിഎച്ച്എസ്എല്‍സി വിഭാഗത്തില്‍ ഉള്‍പ്പെട്ട എല്ലാവരും, രാവിലെ 10.30 – ജനറല്‍ റാങ്ക് 50 വരെ, രാവിലെ 11.30 – ജനറല്‍ റാങ്ക് 100 വരെ, ഉച്ചയ്ക്ക് 12 .30 – മുന്നോക്ക വിഭാഗത്തില്‍ പിന്നോക്കക്കാര്‍ എല്ലാവരും. ഡിപ്ലോമ ഇന്‍ കൊമേര്‍ഷ്യല്‍ പ്രാക്ടീസ് – ഉച്ചയ്ക്ക് 2 മണി-പട്ടികജാതി, പട്ടികവര്‍ഗ, വികലാംഗ, മറ്റു പിന്നാക്ക ക്രിസ്ത്യന്‍സ് വിഭാഗത്തില്‍ ഉള്‍പ്പെട്ടഎല്ലാവരും, ഉച്ചയ്ക്ക് 2.30- ജനറല്‍ റാങ്ക് 50 വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0495 2370714

റേഷന്‍ സാധനങ്ങള്‍ ഡിസംബര്‍ അഞ്ച് വരെ ലഭിക്കും

നവംബര്‍ മാസത്തെ റേഷന്‍ സാധനങ്ങള്‍ ഡിസംബര്‍ അഞ്ച് വരെ ലഭിക്കുമെന്ന് വടകര താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. കൂടാതെ ഒക്ടോബര്‍ മാസത്തെ അവശ്യ സാധന കിറ്റും ഡിസംബര്‍ അഞ്ചു വരെ ലഭിക്കും.

എംപ്ലോയ്മെന്റ് സീനിയോറിറ്റി പുനഃസ്ഥാപിക്കാം

കോഴിക്കോട് റീജ്യണല്‍ പ്രൊഫഷണല്‍ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുളളവരില്‍ 1999 ജനുവരി ഒന്നു മുതല്‍2019 ഡിസംബര്‍ 31 വരെയുളള കാലയളവില്‍ വിവിധ കാരണങ്ങളാല്‍ രജിസ്ട്രേഷന്‍ പുതുക്കാന്‍ കഴിയാതിരുന്നവര്‍ക്ക് സീനിയോറിറ്റി പുനഃസ്ഥാപിക്കാന്‍ അവസരം. ഉദ്യോഗാര്‍ത്ഥികള്‍ക്കും (രജിസ്ട്രേഷന്‍ ഐഡന്റിററി കാര്‍ഡില്‍ പുതുക്കെണ്ട മാസം 11/1998 മുതല്‍ 12/2019 വരെ രേഖപ്പെടുത്തിയിട്ടുളളവര്‍ക്ക്), ഈ കാലയളവില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയോ അല്ലാതെയോ സര്‍ക്കാര്‍- അര്‍ദ്ധ സര്‍ക്കാര്‍- പൊതുമേഖലാ -തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ ജോലി ലഭിച്ച് നിയമാനുസൃതം വിടുതല്‍ സര്‍ട്ടിഫിക്കററ് ലഭിക്കുകയും എന്നാല്‍ യഥാസമയം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തതിനാല്‍ സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്കും നിശ്ചിത സമയ പരിധി കഴിഞ്ഞ് ചേര്‍ത്ത കാരണത്താല്‍ സീനിയോറിറ്റി നഷ്ട്ടമായവര്‍ക്കും എംപ്ലോയ്മെന്റ് മുഖേന ലഭിച്ച ജോലി പൂര്‍ത്തിയാകാതെ വിടുതല്‍ ചെയ്തവര്‍ക്കും എംപ്ലോയ്മെന്റ് മുഖേന ലഭിച്ച ജോലിയില്‍ പ്രവേശിക്കാതെ നിയമനാധികാരിയില്‍ നിന്നും നോണ്‍ ജോയ്‌നിങ് ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് യഥാസമയം ഹാജരാക്കാത്തതിനാല്‍ സീനിയോറിറ്റി നഷ്ട്ടമായവര്‍ക്കും മററുകാരണങ്ങളാല്‍ സീനിയോറിററി നഷ്ടപ്പെടുത്തി റീ-രജിസ്ററര്‍ ചെയ്തവര്‍ക്കും അവരുടെ തനത് സീനിയോറിററി നിലനിര്‍ത്തികൊണ്ട് ബന്ധപ്പെട്ട നിയമങ്ങള്‍ക്ക് വിധേയമായി 2021 ഫെബ്രുവരി 28 വരെ ഓണ്‍ലൈനായും 2021 ജനുവരി ഒന്നു മുതല്‍ 2021 ഫെബ്രുവരി മാസത്തെ അവസാന പ്രവൃത്തി ദിവസം വരെ ഓഫീസില്‍ ഹാജരായും പ്രത്യേക പുതുക്കല്‍ നടത്താമെന്ന് ഡിവിഷണല്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. പ്രൊഫഷണല്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നിന്നും ആവശ്യപ്പെട്ടാല്‍ മാത്രമേ ദൂരെയുളളവര്‍ പ്രത്യേക പുതുക്കലിനായി ഓഫീസില്‍ ഹാജരാകേണ്ടതുളളൂ. എല്ലാവരും ഓണ്‍ലൈന്‍ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണം. ഫോണ്‍ :04952376179, ഇ മെയില്‍ : rpeekzkd.emp.lbr@kerala.gov.in.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!