ടീം ബി ചാരിറ്റബിൾ ട്രസ്റ്റിന്റെ മറവിൽ പീഡന പരമ്പരകളും പ്രതി ഒളിവിൽ

0
708

ഏറെ വിവാദങ്ങൾ സൃഷ്ടിച്ച സ്ഥാപനമായ ടീം ബി ചാരിറ്റബിൾ ട്രസ്റ്റിന്റെ മറവിൽ പീഡന പരമ്പരകളും.വയോധികയെ ആക്രമിച്ച് കീഴ്പ്പെടുത്തി സ്വർണവും പണവും കവർന്നതും ,പണം തട്ടലുമായി ആയി ടീം ബി ചാരിറ്റബിൾ ട്രസ്റ്റിന്റെ എല്ലാവർക്കും സുപരിചിതമാണ്.എന്നാൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഇതിന്റെ മറവിൽ പീഡിപ്പിച്ച കേസിൽ ടീം ബി ചാരിറ്റബിൾ ട്രസ്റ്റിന്റെ മുൻനിരയിൽ പ്രവർത്തിക്കുന്ന ബഷീർ എന്ന വ്യക്തി ഇപ്പോൾ ഒളിവിലാണ് ഇയാൾക്കെതിരെ രണ്ട് പോക്സോ കേസുകളാണ് ഇപ്പോൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പൂവാട്ടുപറമ്പ സ്വദേശിയായ ഇയാൾ നാട്ടിലെ അറിയപ്പെടുന്ന പാർട്ടി പ്രവർത്തകനാണ്. എന്നാൽ ചിരിക്കുന്ന അയാൾക്ക്‌ പിന്നിലെ ദുഷ്ടതയുടെ വികൃത രൂപങ്ങൾ ആണിപ്പോൾ അഴിഞ്ഞു വീണുകൊണ്ടിരിക്കുന്നത്.

ഏകദേശം 2018 ഓടുകൂടിയാണ് കേസിനാസ്പദമായ സംഭവങ്ങൾ നടക്കുന്നത്.മലപ്പുറം സ്വദേശിയായ പെൺകുട്ടിയെയാണ് തന്റെ മായ വലയത്തിൽ അകപെടുത്തി പീഡനത്തിരയാക്കുന്നത് .പ്രലോഭനങ്ങളിലൂടെയാണ് ഇതിനെല്ലാം അയാൾ നേതൃത്വം കൊടുക്കുന്നത് പണമായും മറ്റെന്തായും ഉള്ള സുഖങ്ങളിൽ മതി മറക്കുകയാണ് ബഷീർ.നിലവിൽ ഇത് സംബന്ധിച്ച കേസിൽ അയാൾ ഒളിവിലാണ്,
കോടികൾ ആസ്തിയുള്ള ഒരു ബീവിയുടെ കഥയിൽ നിന്നുമാണ് ടീം ബി യുമായ എല്ലാ കേസിന്റെയും തുടക്കം ഇവരുടെ കോടതി മൊഴിയിൽ നിന്നുമാണ് ട്രുസ്ടിന്റെ മറവിൽ നടന്ന പ്രവർത്തികൾ ഓരോന്നായി വെളിച്ചത്തേക്ക് വരുന്നത് .ഇവരുടെ കേസിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു ടീം ചാരിറ്റബിൾ ട്രസ്റ്റ് അടക്കുന്നത്.നിരവധി ആളുകൾ ഈ കേസുമായി അറസ്റ്റിലാവാൻ സാധ്യതയുണ്ടെന്ന് പോലീസ് പറയുന്നു.
പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ആണ് പോലീസ് ഇപ്പോൾ ഇയാളെ അന്വേഷിച്ച് കൊണ്ടിരിക്കുന്നത്. (പോക്‌സോ ആക്ട് 11 13/ 2020 ,11 34 / 2020) ഒളിവിലിരുന്നും ആളുകളെ സ്വാധീന വലയത്തിലാക്കാനുള്ള ശ്രമങ്ങൾ ഇയാൾ നടത്തുന്നുണ്ട് .എല്ലായിടങ്ങളിലും ഏജന്റുമാരെ ഉപയോഗിച്ചുള്ള പദ്ധതികളാണ് ഇയാൾ ആസൂത്രണം ചെയ്യാറ് പീഡനത്തിനാരയാക്കിയ കുട്ടിയുടെ ചേച്ചിയുമായുള്ള പരിചയത്തിന്റെ അടിസ്ഥാനത്തിൽ ആണ് ഇയാൾ പെൺകുട്ടിയുമായി അടുക്കുന്നത് .പല പല രീതിയിലും തട്ടിപ്പും വെട്ടിപ്പും ഇയാൾ നടത്തുന്നുണ്ട്.ആളുകളെ സ്വാധീന വലയത്തിൽ ആക്കി തനിക്ക് വേണ്ടതെല്ലാം നേടിയെടുക്കുകയാണ് ഇയാൾ ചെയ്യുന്നത്.പോലീസ് ഊർജിത മായ അന്വേഷണം ആണ് ഇയാൾക്കെതിരെ നടത്തുന്നത്. മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ പരിധിയിലടക്കം രണ്ട് പോക്‌സോ കേസ് പ്രതിയാണ് ബഷീർ

LEAVE A REPLY

Please enter your comment!
Please enter your name here