Kerala

അർധരാത്രിയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാറും ബൈക്കും സ്കൂട്ടറും കത്തിച്ച സംഭവം: പ്രതി പിടിയിൽ

വയനാട് അമ്പലവയലില്‍ അർധരാത്രിയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാറും ബൈക്കും ഒരു സ്കൂട്ടറും കത്തിച്ച സംഭവത്തിൽ പ്രതി പിടിയിൽ. ചുള്ളിയോട് സ്വദേശി പനക്കൽ രതീഷിനെയാണ് അമ്പലവയൽ പൊലീസ് അറസ്റ്റു ചെയ്തതത്. വയനാട് ചുള്ളിയോട് പൊന്നംകൊല്ലിയിൽ രണ്ടിടത്ത് വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്കാണ് പ്രതി തീയിട്ടത്. സമീപത്തെ കടയ്ക്കും തീവച്ചിരുന്നു. ഫയർ ഫോഴ്സെത്തിയാണ് വാഹനങ്ങളിലേയും കടയിലേയും തീയണച്ചത്.ഒക്ടോബർ 30ന് പുലർച്ചെ ഒരുമണിയോടെയാണ് സംഭവം നടന്നത്. പൊന്നംകൊല്ലി സ്വദേശി അഖിലിന്‍റ ബൈക്കും കാറും, അയൽവാസിയുടെ സ്കൂട്ടറുമാണ് പ്രതി അഗ്നിക്ക് ഇരയാക്കിയത്. വീട്ടുമുറ്റത്ത് പൊട്ടിത്തെറിയുടെ ശബ്ദം കേട്ട് അഖിൽ എഴുന്നേറ്റു നോക്കിയപ്പോഴാണ് തന്‍റെ വാഹനങ്ങള്‍ കത്തുന്നത് കണ്ടത്. അയൽവാസി ബെന്നിയുടെ വീട്ടിലെ സ്കൂട്ടറും കത്തിയെരിഞ്ഞ നിലയിലായിരുന്നു. വിവരമറിഞ്ഞ് ഫയർഫോഴ്സെത്തി തീയണച്ചു. പൊലീസെത്തി അന്വേഷണം ആരംഭിച്ചെങ്കിലും പ്രതിയെക്കുറിച്ച് ഒരു സൂചനയും ലഭിച്ചില്ല. ഒടുവിൽ പഴുതടച്ച് നടത്തിയ അന്വേഷണത്തിലൊടുവിലാണ് വാഹനങ്ങൾ കത്തിച്ച അജ്ഞാതനെ പൊലീസ് പൊക്കുന്നത്.ശാസ്ത്രീയമായ തെളിവ് ശേഖരണമാണ് പൊലീസ് നടത്തിയത്. സമീപത്തെ സിസിടിവികള്‍ കേന്ദ്രീകരിച്ച് പരിശോധന, നേരം വൈകി വീട്ടിലെത്തിയവരെ കുറിച്ചുള്ള അന്വേഷണം. രാത്രി വീടുവിട്ടിറങ്ങിയവരെ കുറിച്ചുള്ള വിവരശേഖരണം. ഒടുവിൽ പൊലീസിന്‍റെ സംശയമുന നീണ്ടത് നാട്ടുകാരനായ രതീഷിലേക്കാണ്. സംഭവ ദിവസം മദ്യലഹരിയിൽ രാത്രി രതീഷ് വീട്ടിൽ ലഹളയുണ്ടാക്കിയിരുന്നു. രാത്രി 11 മണിയോടെ വീട്ടുകാരുമായി വഴക്കിട്ട് വീട് വിട്ടിറങ്ങി. ബന്ധുക്കളുടെ ഈ മൊഴിയാണ് കേസിൽ നിർണായകമായത്. രതീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെയാണ് ആക്രമത്തിന്‍റെ ചുരുളഴിഞ്ഞത്. ചോദ്യം ചെയ്യലിൽ രതീഷ് പൊലീസിനോട് എല്ലാം സമ്മതിച്ചു. പ്രതി വാഹനങ്ങള്‍ക്ക് തീ വയ്ക്കാൻ ഉപയോഗിച്ച സിഗരറ്റ് ലൈറ്റർ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!