കുന്ദമംഗലത്ത് മിനി വാനും, ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരുക്കേറ്റു.കുന്ദമംഗലം സംഗമം ഹോട്ടലിന് മുൻവശത്ത് ചൊവ്വാഴ്ച്ച രാവിലെ 7.45 നാണ് അപകടം നടന്നത് . ബൈക്ക് യാത്രക്കാരായ കൊടുവള്ളി കിഴക്കോത്ത് ഫസൽ (26), വെണ്ണക്കാട് ഷാഫി എന്നിവർക്കാണ് പരുക്കേറ്റത്. കുന്ദമംഗലം ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കിലിടിച്ച ശേഷം നിർത്താതെ പോയ മിനി വാനിനെ നാട്ടുകാർ പിന്തുടർന്ന് മുറിയ നാലിൽ വെച്ച് പിടികൂടുകയായിരുന്നു.പരുക്കേറ്റ യാത്രക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസ തേടി.
മിനി വാനും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരുക്ക്

