സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തില്‍ കുറവ്. ഇന്നലത്തെ വൈദ്യുതി ഉപയോഗത്തില്‍ 400 മെഗാവാട്ട് മുതല്‍ 600 മെഗാവാട്ട് വരെ കുറവുണ്ടായതായി കെഎസ്ഇബി അറിയിച്ചു. സംസ്ഥാന വ്യാപകമായി മഴ ലഭ്യമായതുമൂലമാണ് വൈദ്യുതി ഉപയോഗത്തില്‍ കുറവുണ്ടായത്. കൂടാതെ പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്നും ആവശ്യമായ വൈദ്യുതി ലഭ്യമായതിനാലും വൈദ്യുതി നിയന്ത്രണം ഒഴിവാക്കാന്‍ സാധിച്ചതായി കെഎസ്ഇബി അറിയിച്ചു.
ഇന്നലത്തെ ആകെ വൈദ്യുതി ഉപയോഗം 83.41 ദശലക്ഷം യൂണിറ്റ് ആയിരുന്നു. ഉല്‍പാദനം 8.91 ദശലക്ഷം യൂണിറ്റ് ആയിരുന്നു. ഉയര്‍ന്ന ആവശ്യകത 4277 മെഗാ വാട്ട് ആണ്. വൈദ്യുതി ഉല്പാദനത്തിനായി ഡാമുകളില്‍ അവശേഷിക്കുന്ന ജലം 21.58 ശതമാനമാണ്.

