കുന്ദമംഗലം: കുന്ദമംഗലം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ യൂത്ത് കോൺഗ്രസ് കുന്ദമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ഒരു കോടി രൂപ ചിലവഴിച്ച് മന്ത്രി റിയാസ് ഉദ്ഘാടനം ചെയ്ത പ്രാഥമിക ആരോഗ്യ കേന്ദ്രം തകർന്നു വീഴാവുന്ന അവസ്ഥയിൽ ആയിട്ടും അനങ്ങാ പാറ നയം സ്വീകരിക്കുന്ന പിടിഎ റഹിം എംഎൽഎ വലിയ അഴിമതിക്ക് കൂട്ട് നിൽക്കുന്നതായി യൂത്ത് കോൺഗ്രസ് ആരോപിച്ചു.
പ്രതിഷേധ യോഗത്തിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മനിൽ ലാൽ, ബ്ലോക്ക് വൈസ് പ്രസിഡന്റ് രജിൻ കുന്നത്ത് മനു, യദു, ഷാരോൺ, സുധിൻ, സലിം കോൺഗ്രസ് മണ്ഡലം സെക്രട്ടറി ഗിരീഷ് തുടങ്ങിയവർ പങ്കെടുത്തു.

