കുന്ദമംഗലം: കുന്ദമംഗലം ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് മെമ്പറുടെ നേതൃത്വത്തിൽ വോട്ടർമാരുമൊത്ത് ആകാശയാത്ര സംഘടിപ്പിക്കുന്നു. മൂന്ന് വിമാനങ്ങളിലായി 153 പേരാണ് നിലവിൽ യാത്രയ്ക്ക് ഒരുങ്ങുന്നത്. ഒരാൾക്ക് യാത്രാ ചിലവ് 5000 രൂപയാണ്.
സെപ്തംബർ 24 ഞായറാഴ്ച രാത്രി 9 മണിക്ക് കുന്ദമംഗലത്ത് നിന്ന് യാത്ര പുറപ്പെടും. തുടർന്ന് നെടുമ്പാശ്ശേരി എയർപ്പോർട്ടിൽ നിന്ന് ബാംഗ്ലൂരിലേക്ക് പോകുകയും ചെയ്യും. അവിടെ നിന്ന് 26 ആം തീയ്യതി ട്രെയിൻ മാർഗം വഴി തിരിച്ച് കോഴിക്കോട് എത്തും. കഴിഞ്ഞ വർഷവും വാർഡ് മെമ്പർ നൗഷാദിന്റെ നേതൃത്വത്തിൽ ഇത് പോലെ ഊട്ടിയിലേക്ക് യാത്ര സംഘടിപ്പിച്ചിരുന്നു. അത് വാൻ വിജയമായിരുന്നു. ഇത്തരം കൂട്ടായ യാത്രയ്ക്ക് പോകാൻ ആളുകൾ തയ്യാറായി മുൻപോട്ട് വരുന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

