Kerala

ഡോ.വന്ദനയുടെ ഓർമകൾക്ക് മുന്നിൽ നമിക്കുന്നു; ഡോക്ടേഴ്സ് ദിനാശംസയുമായി വീണാ ജോർജ്

ഡോക്ടേഴ്സ് ദിനത്തിൽ, സ്വപ്നങ്ങളുടെ ലോകത്തേക്ക് പറന്നുയരാൻ കഴിയും മുൻപേ നമുക്കു നഷ്ടപെട്ട ഡോ.വന്ദനയുടെ ഓർമകൾക്ക് മുന്നിൽ നമിക്കുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പ്രിയപ്പെട്ട വന്ദനയുടെ ഓർമ്മകൾ നമ്മുടെ കൂടെ തന്നെയുണ്ട്. ഓരോ ഡോക്ടർക്കും ആത്മവിശ്വാസത്തോടെ, നിർഭയം പ്രവർത്തിക്കാൻ സുരക്ഷിതമായ തൊഴിലിടം നമുക്ക് ഒരുക്കാമെന്നും മന്ത്രി വീണാ ജോർജ് ഫേസ്ബുക്കിൽ കുറിച്ചു.

വീണാ ജോർജ് ഫേസ്ബുക്കിൽ കുറിച്ചത്

ജൂലൈ ഒന്ന് ദേശീയ ഡോക്ടർസ് ദിനം. സ്വാതന്ത്ര സമര സേനാനിയും, പൊതുപ്രവർത്തകനും ഭിഷഗ്വരനും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും ആയിരുന്ന Dr B C റോയിയുടെ ജന്മദിനവും ചരമദിനവും ജൂലായ് ഒന്നാം തീയതിയാണ്. അദ്ദേഹത്തോടുള്ള ആദര സൂചകമായി ഈ ദിവസം നാം ദേശീയ ഡോക്ടർസ് ദിനമായി ആചരിക്കുന്നു.

ഈ ഡോക്ടർസ് ദിനം നമുക്ക് ആതുരസേവനത്തിനായി രാപ്പകലില്ലാതെ പ്രവർത്തിക്കുന്ന ഓരോ ഡോക്ടർമാരെയും ആദരവോടെ സ്മരിക്കാം. തിരക്കുള്ള OP കളിലും, ഓപറേഷൻ തീയേറ്ററുകളിലും, വാർഡുകളിലും , ലാബുകളിലും, കുത്തിവെപ്പ് മുറികളിലും , സ്കാൻ ചെയ്യാൻ പോയപ്പോഴും ഒക്കെ എത്രയോ ഇടങ്ങളിൽ ആ കരുതൽ നാം അനുഭവിച്ചിട്ടുണ്ട്.മരുന്നുകൾക്ക് മായ്ക്കാൻ കഴിയാത്ത എത്രയോ മുറിവുകൾ വാക്കാലും നോക്കാലും ഉണക്കിയിരിക്കുന്നൂ.

ഈ ഡോക്ടർസ് ദിനത്തിൽ , സ്വപ്നങ്ങളുടെ ലോകത്തേക്ക് പറന്നുയരാൻ കഴിയും മുൻപേ നമുക്കു നഷ്ടപെട്ട ഡോ.വന്ദനയുടെ ഓർമകൾക്ക് മുന്നിൽ നമിക്കുന്നു. പ്രിയപ്പെട്ട വന്ദനയുടെ ഓർമ്മകൾ നമ്മുടെ കൂടെ തന്നെയുണ്ട്. ഓരോ ഡോക്ടർക്കും ആത്മവിശ്വാസത്തോടെ, നിർഭയം പ്രവർത്തിക്കാൻ സുരക്ഷിതമായ തൊഴിലിടം നമുക്ക് ഒരുക്കാം. എന്റെ എല്ലാ പ്രിയപെട്ട സഹപ്രവർത്തകർക്കും ഡോക്ടർസ് ദിനാശംസകൾ.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!