കോഴിക്കോട് : കോവിഡ് ചികിത്സയ്ക്കിടയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ മരണപ്പെട്ട മാവൂർ സ്വദേശിനി സുലേക (55)യുടെ മൃതദേഹം സൗത്ത് ബീച്ച് കണ്ണംപറമ്പ് ഖബർസ്ഥാനിൽ അടക്കി.
മെയ് 20 ന് റിയാദില്‍നിന്നു വിമാനമാര്‍ഗ്ഗം കണ്ണൂരിലെത്തി. സര്‍ക്കാര്‍ സജ്ജമാക്കിയ വാഹനത്തില്‍ കോഴിക്കോട്ടെത്തി മാവൂരിലെ കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു സുലേഖ. തുടർന്ന് രോഗ ലക്ഷണങ്ങൾ കണ്ടെതിനെ തുടര്‍ന്ന് മെയ് 22ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും സ്രവ പരിശോധനയില്‍ പോസിറ്റീവ് ആവുകയും ചെയ്തു.
എന്നാൽ കഴിഞ്ഞ ദിവസം രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ഐ സി യുവിലേക്ക് മാറ്റിയിരുന്നു. നേരത്തെ മറ്റു ആരോഗ്യ പ്രശ്‌നം ഉള്ള വ്യക്തിയാണ് ഇവർ. ഇന്നലെ ഇവർക്ക് രക്ത സമ്മർദ്ദമുണ്ടായിരുന്നു.

