Kerala

‘രാജ്യത്തിന്റെ മതസൗഹാർദവും പാരമ്പര്യവും സംരക്ഷിക്കുന്നവർ ജയിക്കണം’; ജിഫ്രി മുത്തുകോയ തങ്ങൾ

രാജ്യത്തിന്റെ മതസൗഹാർദവും സ്നേഹവും പാരമ്പര്യവും സംരക്ഷിക്കപ്പെടുന്നവർ ജയിക്കണമെന്ന് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. കൊണ്ടോട്ടി മണ്ഡലത്തിലെ മുണ്ടിലാക്കൽ തവനൂർ ജിഎംഎല്‍പി സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ ജനങ്ങളുടെയും ആവശ്യമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നവരാകണം ജയിക്കേണ്ടതെന്നും മുത്തുക്കോയ തങ്ങള്‍ വ്യക്തമാക്കി.

‘രാജ്യത്തെ മതേതരത്വം, മതസൗഹാർദം, പാരമ്പര്യം എന്നിവ കാത്തുസൂക്ഷിക്കുന്നവര്‍ ജയിക്കണം. എല്ലാ ജനങ്ങളുടെയും ആവശ്യമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നവരാകണം. എല്ലാ നിലക്കും പിന്നാക്കം നിൽക്കുന്നവരെ മുന്നോട്ടുകൊണ്ടുവരണം. സാമ്പത്തികമായും വിദ്യാഭ്യാസപരമായുമൊക്കെ ഇവിടുത്തെ ജനങ്ങൾക്ക് എല്ലാ നിലയ്ക്കുമുള്ള ഗുണങ്ങളും ചെയ്യണം. രാജ്യത്തിന്റെ പാരമ്പര്യം സംരക്ഷിക്കുക, ആ നിലക്കുള്ള ആളുകൾ ആരാണോ അവര്‍ ജയിക്കണം’- ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!