എമ്പുരാന്‍ സിനിമക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. ബിജെപി തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി അംഗം വിവി വിജേഷാണ് ഹര്‍ജിക്കാരന്‍. സിനിമയുടെ തുടര്‍ പ്രദര്‍ശനം തടയണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. സിനിമ രാജ്യവിരുദ്ധത പ്രചരിപ്പിക്കുന്നതും മതവിദ്വേഷത്തിന് വഴിമരുന്നിടുന്നതാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. നടന്‍ മോഹന്‍ലാല്‍, പൃഥ്വിരാജ്, നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ എന്നിവരെ കൂടാതെ കേന്ദ്രസര്‍ക്കാരും എതിര്‍കക്ഷികളാണ്. സംസ്ഥാന പൊലീസ്, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നിവരെയും എതിര്‍കക്ഷികള്‍ ആക്കിയിട്ടുണ്ട്. ഹര്‍ജി ഹൈക്കോടതി പിന്നീട് പരിഗണിക്കും.
എമ്പുരാന്‍ പ്രദര്‍ശനം തടയണം; ഹര്‍ജിയുമായി ബിജെപി നേതാവ് ഹൈക്കോടതിയില്‍
