Kerala News

കോഴിക്കോട് ജില്ലാ കളക്ടറുടെ വാഹനത്തിന് നേരെ കല്ലേറ്

കോഴിക്കോട് ജില്ലാ കളക്ടര്‍ സാംബശിവറാവുവിന്റെ വാഹനത്തിന് നേരെ കല്ലേറ്. കളക്ടറേറ്റ് വളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് നേരെയാണ് കല്ലെറിഞ്ഞത്. കാറിന്റെ ചില്ലുകള്‍ തകര്‍ന്നു. എലത്തൂര്‍ സ്വദേശിയായ പ്രതിയെ നടക്കാവ് പൊലീസ് കസ്റ്റിഡിയിലെടുത്തു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.

നേരത്തെ എലത്തൂരിലെ പെട്രോള്‍ പമ്പിലും ഇയാള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതായി പൊലീസ് പറയുന്നു. രാവിലെ കളക്ടറേറ്റ് വളപ്പില്‍ എത്തിയ ഇദ്ദേഹം കല്ലെടുത്ത് കാറിന്റെ ചില്ലുകള്‍ തകര്‍ക്കുകയായിരുന്നു എന്നാണ് കളക്ടറേറ്റ് ഓഫീസിലുള്ളവര്‍ പറയുന്നത്. സംഭവസമയത്ത് കാറില്‍ ആരും ഉണ്ടായിരുന്നില്ല.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!