ചാത്തമംഗലം ഗ്രാമ പഞ്ചായത്തിലെ വെള്ളന്നൂരില ചേതന റസിഡന്‍സ് അസോസിയേഷന് കൊറോണയെന്ന ഈ മഹാമാരിയില്‍ പുറത്തിറങ്ങാന്‍ കഴിയാതെ വീട്ടില്‍ തന്നെ ഇരിക്കുന്ന തങ്ങളുടെ പ്രവര്‍ത്തന പരിധിയിലുള്ള 128 കുടുംബങ്ങള്‍ക്ക് 1000 രൂപ വീതം അടിയന്തര ധനസഹായമായി നല്കി. സര്‍ക്കാറിന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ച് കുടുംബങ്ങള്‍ വീട്ടില്‍ ഇരിക്കുമ്പോള്‍ അവരുടെ കഷ്ടതകള്‍ മനസ്സിലാക്കിയാണ് ഈ തീരുമാനം. റെസിഡന്‍സ് അസോസിയേഷന് രൂപീകരിച്ച് വെറും രണ്ടര വര്ഷമായിട്ടേയുളളു. അതിനിടയിലാണ് ഇത്തരത്തില്‍ വലിയൊരു സഹായത്തിന് അസ്സോസിയേഷന് മുന്നിട്ടിറങ്ങുന്നത്. സാമുഹിക അകലം എന്ന നിര്‍ദ്ദേശം പാലിച്ചു കൊണ്ടു തിരഞ്ഞെടുത്ത എക്സികുട്ടിവ് അംഗങ്ങളോടൊപ്പം പ്രസിഡന്റ് ഗോപാലന് മാഷും സെക്രട്ടറി ശിവദാസന്‍ കണിമണ്ണിലും നേതൃത്വം നല്കി.