National News

‘നിങ്ങള്‍ അവളെ വിവാഹം കഴിക്കുമോ?, ബലാത്സംഗക്കേസ് പ്രതിയോട് കോടതി

ബലാത്സംഗക്കേസിലെ അറസ്റ്റ് ഒഴിവാക്കാന്‍ സംരക്ഷണം തേടിയ കുറ്റാരോപിതനോട് പെണ്‍കുട്ടിയെ വിവാഹം കഴിക്കാമോ എന്ന് ചോദിച്ച് സുപ്രീംകോടതി. സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കുറ്റത്തിന് പോക്സോ നിയമപ്രകാരം കേസെടുത്തിരിക്കുന്ന മഹാരാഷ്ട്ര സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരനായ മോഹിത് സുഭാഷ് ചവാനോടായിരുന്നു ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെയുടെ ചോദ്യം. ബോംബെ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിരസിച്ചതോടെ, ജോലി നഷ്ടപ്പെടുമെന്നതിനാല്‍ കേസില്‍ അറസ്റ്റ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് മോഹിത് സുഭാഷ് ചവാന്‍ കോടതിയെ സമീപിച്ചത്.

കേസില്‍ ശിക്ഷിക്കപ്പെട്ടാല്‍ ജോലി നഷ്ടപ്പെടാനുള്ള സാധ്യതയുണ്ടെന്ന് മോഹിതിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. അപ്പോഴാണ്, കുട്ടിയെ വിവാഹം ചെയ്യാന്‍ കഴിയുമോയെന്ന് ചീഫ് ജസ്റ്റിസ് മോഹിതിനോട് ചോദിച്ചത്. ഇരയായ പെണ്‍കുട്ടിയെ വിവാഹം ചെയ്യുമെങ്കില്‍ ഞങ്ങള്‍ സഹായിക്കാം. അല്ലെങ്കില്‍, നിങ്ങളുടെ ജോലി പോകും. ജയിലിലാകുകയും ചെയ്യും. നിങ്ങള്‍ ആ പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് ബലാത്സംഗം ചെയ്തു. എന്നാല്‍ വിവാഹത്തിന് നിര്‍ബന്ധിക്കില്ല. പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് ബലാത്സംഗം ചെയ്യുമ്പോള്‍ താന്‍ സര്‍ക്കാര്‍ ജീവനക്കാരാണെന്ന് ഓര്‍മിക്കണമായിരുന്നുവെന്നും കോടതി പറഞ്ഞു. എന്നാല്‍, പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ തയ്യാറായിരുന്നെങ്കിലും അവള്‍ നിരസിക്കുകയായിരുന്നുവെന്ന് മോഹിത് കോടതിയെ അറിയിച്ചു. ഇപ്പോള്‍ വിവാഹിതനാണ്. വീണ്ടും വിവാഹം ചെയ്യാന്‍ കഴിയില്ല. അറസ്റ്റ് ചെയ്താല്‍ ജോലി നഷ്ടപ്പെടുമെന്നും മോഹിത് പറഞ്ഞു. തുടര്‍ന്ന്, പ്രതിയുടെ അറസ്റ്റ് നാലാഴ്ചത്തേക്ക് കോടതി തടഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!