സംസ്ഥാനത്ത് സ്വർണവില വർധിച്ചു. ഇന്ന് പവന് 280 രൂപകൂടി 34,440 രൂപയിലെത്തി. ഇതോടെ ഗ്രാമിന് 4305 രൂപയായി. ശനിയാഴ്ച 34,160 രൂപയായിരുന്നു സ്വർണവില.
ആഗോള വിപണിയിൽ സ്വർണ വിലയിലെ ചാഞ്ചാട്ടമാണ് ദേശീയ വിപണിയിലും പ്രതിഫലിച്ചത്. ഒരു ഔൺസ് സ്വർണത്തിന് ആഗോള വിപണിയിൽ 1,749.30 ഡോളറാണ് വില.