ലോക ട്രെൻഡ് അനുസരിച്ച് സംസ്ഥാനത്തെ ടൂറിസം മേഖല മാറ്റിമറിയ്ക്കും; മന്ത്രി പി.എ റിയാസ്
ലോക ട്രെൻഡ് അനുസരിച്ച് സംസ്ഥാനത്തെ ടൂറിസം മേഖല മാറ്റിമറിയ്ക്കുമെന്ന് ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ്. പ്രകൃതിയോടിണങ്ങിയ ടൂറിസമാണ് സംസ്ഥാന സർക്കാരിൻ്റെ ലക്ഷ്യം. വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ മാലിന്യ പ്രശ്നത്തിൽ വിശദമായ പഠനം നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും ലോക വിനോദസഞ്ചാര ദിനവുമായി ബന്ധപ്പെട്ട് മന്ത്രി പറഞ്ഞു വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ മാലിന്യ പ്രശ്നത്തിൽ കൂട്ടായ ഇടപെടലിൽ പ്രശ്നം പരിഹരിക്കും. മുഖ്യമന്ത്രി തന്നെ മുൻ കൈ എടുത്തുള്ള പ്രവർത്തനങ്ങൾ നടക്കുകയാണ്. ടൂറിസം ക്ലബുകൾ രൂപീകരിച്ച് പുതിയ തലമുറയെ ഉത്തരവാദിത്തം ഏല്പിക്കും. […]
