സന്തോഷകരമായ ജീവിതം നയിക്കുന്നവർ; സൗദി അറേബ്യക്ക് രണ്ടാം സ്ഥാനം
ലോകത്ത് ഏറ്റവും സന്തുഷ്ടരായ പൗരന്മാരുള്ള രാജ്യങ്ങളിൽ സൗദി അറേബ്യക്ക് രണ്ടാം സ്ഥാനം. 32 രാജ്യങ്ങളില്‍ പാരീസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര ഏജന്‍സി ‘ഐപിസോസ് ഗ്‌ളോബല്‍’ നടത്തിയ സര്‍വേയിലാണ് സൗദി അറേബ്യ ഈ നേട്ടം കൈവരിച്ചത്. രാജ്യത്ത് നടന്ന സർവേയിൽ പങ്കെടുത്ത 86 ശതമാനം പൗരന്‍മാരും ‘വളരെ സന്തോഷം’ എന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത്. ഒന്നാം സ്ഥാനത്തുള്ള ചൈനയിൽ 91 ശതമാനം ആളുകളും സന്തുഷ്ടരാണ്. ഏറ്റവും പുതിയ സര്‍വേ പ്രകാരമാണ് സന്തോഷകരമായ ജീവിതം നയിക്കുന്നവരില്‍ സൗദി പൗരന്‍മാര്‍ ഇടം നേടിയത്. […]
