ലോകകപ്പിൽ അസാമാന്യ പ്രകടനം;ദക്ഷിണകൊറിയൻ താരത്തിന് വിവാഹാഭ്യർഥന പ്രളയം!
ഫിഫ ലോകകപ്പ് മത്സരത്തിൽ തോറ്റ് ലോകകപ്പിൽനിന്ന് പുറത്തായെങ്കിലും ഒരു ദക്ഷിണകൊറിയൻ താരത്തിന് ഇരിക്കപ്പൊറുതിയില്ലാത്ത അവസ്ഥയാണ്.ദക്ഷിണ കൊറിയൻ ടീമംഗം ചോ ഗ്യു സങ് എന്ന ഇരുപത്തിനാലുകാരൻ സ്ട്രൈക്കർ ഖത്തറിലെത്തുമ്പോൾ ഇൻസ്റ്റഗ്രാമിലുണ്ടായിരുന്നതു വെറും 20,000 ഫോളോവേഴ്സ് ആണ് എന്നാൽ ലോകകപ്പിൽ ചോയുടെ മിന്നുന്ന പ്രകടനം കണ്ടതോടെ ആരാധകരുടെ എണ്ണം 18 ലക്ഷമായി കുതിച്ചുയർന്നു.ഈ ലോകകപ്പിൽ അസാമാന്യ പ്രകടനമാണ് ചോ ഗ്യു സങ് പുറത്തെടുത്തത്. ഗ്രൂപ്പ് മത്സരത്തില്‍ ഘാനക്കെതിരെ രണ്ട് മിനിറ്റില്‍ രണ്ട് ഗോള്‍ നേടിയാണ് ചോ താരമായി മാറിയത്. നിലവില്‍ […]
