Kerala News

കോഴിക്കോട് കോട്ടൂളിയില്‍ നാട്ടിലിറങ്ങിയ കാട്ടുപന്നികളെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വെടിവെച്ചു

കോഴിക്കോട് കോട്ടൂളിയില്‍ നാട്ടിലിറങ്ങിയ രണ്ട് കാട്ടുപന്നികളെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വെടിവെച്ചു. ഇന്നലെ കോട്ടൂളി മീമ്പാലക്കുന്നിലാണ് നാട്ടിലിറങ്ങിയ കാട്ടുപന്നികളെ വെടിവെച്ചത്. നാട്ടുകാരുടെ പരാതിയിലാണ് വനം വകുപ്പിന്റെ ഇടപെടല്‍ ഉണ്ടായത്. രണ്ടാഴ്ച മുമ്പ് കാട്ടുപന്നി ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക് പറ്റിയിരുന്നു. മനുഷ്യ ജീവന് ഭീഷണി ഉയര്‍ത്തുന്ന കാട്ടുപന്നികളെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളള്‍ക്ക് വെടിവെച്ച് കൊല്ലാം എന്ന സര്‍ക്കാര്‍ ഉത്തരവിന് പിന്നാലെ കോടഞ്ചേരി പഞ്ചായത്തില്‍ കാട്ടുപന്നിയെ വെടിവെച്ച് കൊന്നിരുന്നു. അതേസമയം, കാട്ടുപന്നികളെ വെടിവെയ്ക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കുന്ന സര്‍ക്കാര്‍ ഉത്തരവില്‍ അടിമുടി […]

Kerala News

കോഴിക്കോട് കൃഷിയിടത്തിലിറങ്ങിയ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു

കോഴിക്കോട് കോടഞ്ചേരി പഞ്ചായത്തില്‍ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു. സര്‍ക്കാര്‍ ഉത്തരവ് വന്നതിന് ശേഷം ആദ്യമായാണ് പഞ്ചായത്തിന്റെ അനുമതിയോടെ പന്നിയെ വെടിവെച്ച് കൊല്ലുന്നത്. ഞാളിയത്ത് യോഹന്നാന്റെ കൃഷിയിടത്തില്‍ ഇറങ്ങിയ പന്നിയെയാണ് വെടിവെച്ചുകൊന്നത്. സര്‍ക്കാര്‍ ഉത്തരവിലെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചായിരുന്നു നടപടിക്രമങ്ങള്‍. തോക്ക് ലൈസന്‍സുള്ള ബാബുവാണ് പന്നിയെ വെടിവെച്ചത്. ജനവാസ മേഖലകളില്‍ ഇറങ്ങുന്ന കാട്ടു പന്നിയെ വെടിവെച്ച് കൊല്ലാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കി അടുത്തിടെയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. തോക്കിന് ലൈസന്‍സ് ഉള്ളവര്‍ക്കും പൊലീസുകാര്‍ക്കും പന്നിയെ വെടിവച്ചു കൊല്ലാന്‍ അനുമതിയുണ്ട്. നിലവിലെ വ്യവസ്ഥ […]

Kerala News

തിരുവമ്പാടിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ പന്ത്രണ്ടുകാരന് പരിക്ക്; പന്നിയെ വെടിവെച്ച് കൊന്നു

തിരുവമ്പാടിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ പന്ത്രണ്ടുകാരന് പരിക്കേറ്റു. തിരുവമ്പാടി ചേപ്പിലങ്ങോട് സ്വദേശി സനൂപിന്റെ മകന്‍ അദ്‌നാന് (12) ആണ് പരിക്കേറ്റത്. രാവിലെ ഒമ്പതരയ്ക്കായിരുന്നു സംഭവം. ടൗണില്‍നിന്നു സാധനം വാങ്ങി സൈക്കിളില്‍ വീട്ടിലേക്കു വരുമ്പോഴാണ് റോഡില്‍വച്ച് കാട്ടുപന്നി ആക്രമിച്ചത്. അദ്‌നാന്റെ ഇരുകാലുകളിലും കാട്ടുപന്നിയുടെ കുത്തേറ്റു. പരിക്കേറ്റ കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടുകാര്‍ വീട്ടുവളപ്പില്‍ പൂട്ടിയിട്ട കാട്ടുപന്നിയെ പിന്നീട് വെടിവച്ചു കൊന്നു. സ്ഥലത്തെത്തിയ വനപാലകരാണ് പന്നിയെ വെടിവച്ചു കൊന്നത്.

error: Protected Content !!